മഹാരാജാസ് കോളേജിൽ ഓഫീസ് അറ്റൻഡൻ്റ് മുതൽ താത്കാലിക നിയമനം.
മഹാരാജാസ് കോളേജിൽ ഓഫീസ് അറ്റൻഡൻ്റ് മുതൽ താത്കാലിക നിയമനം.
ഓഫീസ് അറ്റൻഡൻ്റ്,ഡാറ്റ എൻട്രി ഓപ്പറേറ്റർ,സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തുടങ്ങി നിരവധി ജോലി ഒഴിവുകൾ
എറണാകുളം മഹാരാജാസ് (ഓട്ടോണമസ് ) കോളേജിൽ താത്കാലിക നിയമനം.
എറണാകുളം മഹാരാജാസ് (ഓട്ടോണമസ് ) കോളേജ് പരീക്ഷ കൺട്രോളർ ഓഫീസിലേക്ക് കരാർ വേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് നിയമനം.
▪️സിസ്റ്റം അഡ്മിനിസ്ട്രേറ്റർ,
▪️ഡാറ്റ എൻട്രി ഓപ്പറേറ്റർ,
▪️ഓഫീസ് അറ്റൻഡൻ്റ്
ഈ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത വിവരങ്ങൾ
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കമ്പ്യൂട്ടർ സയൻസ് /കമ്പ്യൂട്ടർ ആപ്ളിക്കേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ബി ടെക് ബിരുദം, മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം.
ഡാറ്റ എൻട്രി ഓപ്പറേറ്റർ,
അംഗീകൃത സർവകലാശാലകളിൽ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം /ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം, രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം.
ഓഫീസ് അറ്റ൯ഡൻ്റ്
പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത, കമ്പ്യൂട്ടർ പരിജ്ഞാനം.
രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം അഭിലഷണീയം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത വിവരങ്ങൾ ഉൾപ്പെടുത്തിയ അപേക്ഷ, ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം jobs@maharajas.ac.in ഇ മെയിലിലേക്ക് അയക്കണം.
🌈 ട്രേഡ്‌സ്മാന്‍ നിയമനം
വയനാട് ഗവ. എന്‍ജിനീയറിങ് കോളജില്‍ സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തിലേക്ക് ട്രേഡ്‌സ്മാന്‍ തസ്തികകയില്‍ താത്കാലിക നിയമനം നടത്തുന്നു. ഡിപ്ലോമ, ഐടിഐ - എന്‍സിവിറ്റി, എസ് സി വി റ്റി, കെജിസിഇ, ടിഎച്ച്എസ്എല്‍സി എന്നിവയില്‍ ഏതെങ്കിലുമൊരു യോഗ്യതയുണ്ടാവണം. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 19 ന് രാവിലെ 10 ന് കോളജ് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. ഫോണ്‍: 04935 257320.
Join the conversation