വനിതാ-ശിശു വികസന വകുപ്പിന് കീഴിൽ ജോലി നേടാൻ അവസരം
വനിതാ-ശിശു വികസന വകുപ്പിന് കീഴിൽ ജോലി നേടാൻ അവസരം
ഹോം മാനേജർ, വാച്ച് വുമൺ, കുക്ക് ഒഴിവുകൾ|വനിതാ-ശിശു വികസന വകുപ്പിന് കീഴിൽ നിള സേവാ സമിതി നടത്തുന്ന തണൽ ഡൊമസ്റ്റിക് വയലൻസ് ഷെൽട്ടർ ഹോമിലെ ഹോം മാനേജർ, വാച്ച് വുമൺ, കുക്ക് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 19ന് രാവിലെ പത്ത് മണിക്കാണ് വാക്ക്- ഇൻ -ഇൻ്റർവ്യൂ. സ്ത്രീകൾക്ക് അപേക്ഷിക്കാം.
ബിരുദാനന്തര ബിരുദവും സമാന തസ്‌തികയിൽ 2-3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമാണ് ഹോം മാനേജർ തസ്തികയ്ക്കുള്ള യോഗ്യത. എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് വാച്ച് വുമൺ, കുക്ക് തസ്തികകളിലേക്ക് അപേക്ഷിക്കാം.
ഫോൺ : 9446220616, 9846216144
ഹോമിയോ ആശുപത്രികളിലും വോക്ക് ഇൻ ഇന്റർവ്യൂ
ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളിലും ഡിസ്‌പെൻസറികളിലും ഫാർമസിസ്റ്റ് തസ്തികയിൽ നിലവിലുള്ളതും ഉണ്ടാകാൻ സാധ്യതയുള്ളതുമായ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.
നാഗമ്പടത്തുള്ള ജില്ലാ ഹോമിയോ ആശുപത്രിക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസിൽ (ഹോമിയോ)വച്ച് ഓഗസ്റ്റ് 12ന് ചൊവ്വാഴ്ച രാവിലെ 11ന് വോക്ക് ഇൻ ഇന്റർവ്യൂ നടത്തും.
സർക്കാർ അംഗീകൃത നഴ്സ് കം ഫാർമസിസ്റ്റ് -ഹോമിയോ( എൻ.സി.പി)/സർട്ടിഫിക്കറ്റ് ഇൻ ഫാർമസി- ഹോമിയോ( സി. സി.പി) യോഗ്യതയുളള ഉദ്യോഗാർഥികൾ അന്നേദിവസം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഓരോ
പകർപ്പും സഹിതം നേരിട്ടെത്തണം.
പ്രായപരിധി 40 വയസ്സിൽ താഴെ. വിശദവിവരത്തിന് ഫോൺ: 0481-2583516.
ഹോസ്റ്റലുകളിലേക്കു അഭിമുഖം
ഓച്ചിറ, ശാസ്താംകോട്ട, പുത്തൂര്‍, എഴുകോണ്‍, ചാത്തന്നൂര്‍ ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്കും പോരുവഴി, കുന്നത്തൂര്‍, പുനലൂര്‍ പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്കും കരാറടിസ്ഥാനത്തില്‍ മേട്രണ്‍ കം റസിഡന്റ് ട്യൂട്ടറെ നിയമിക്കും.
ബിരുദവും ബി.എഡും യോഗ്യതയുള്ള പട്ടികജാതിവിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. ഇവരുടെഅഭാവത്തില്‍ പൊതുവിഭാഗത്തിലുള്ളവരെയും പരിഗണിക്കും. ആണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് പുരുഷന്‍മാരെയും പെണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് വനിതകളെയുമാണ് നിയമിക്കുന്നത്.
പ്രതിമാസം 12000 രൂപ ഓണറേറിയം ലഭിക്കും. ബയോഡേറ്റ, ജാതി, യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ഓഗസ്റ്റ് എട്ടിന് രാവിലെ 10.30 ന് ജില്ലാ പട്ടികജാതിവികസന ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.
Join the conversation