തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഓഫീസിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ മറ്റു ജോലികളും

തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ  ഓഫീസിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ മറ്റു ജോലികളും


തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ  നിയമനം നടത്തുന്നു. ബിരുദവും ഡിസിഎയുമാണ് യോഗ്യത. 
ബയോഡാറ്റ സഹിതമുള്ള അപേക്ഷകൾ, ജില്ലാ ഓഫീസർ ആൻഡ് ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ, മഹാത്മാ ഗാന്ധി എൻആർഇജിഎ, ജില്ലാ ഓഫീസ്, സിവിൽ സ്റ്റേഷൻ, കൽപ്പറ്റ എന്ന വിലാസത്തിൽ  ഓഗസ്റ്റ് 16നകം നൽകണം.ഫോൺ: 04935 205959.
ഫാർമസിസ്റ്റ് നിയമനം

കുറുക്കൻമൂല എഫ്എച്ച്സി ഫാർമസിയിൽ ഫാർമസിസ്റ്റ് നിയമനം നടത്തുന്നു. ബിഫാം/ഡിഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷനാണ് യോഗ്യത. പ്രായപരിധി 18നും 45നുമിടയിൽ. കുറുക്കൻമൂല പരിധിയിലുള്ളവർക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം ഓഗസ്റ്റ് 11ന് രാവിലെ 11ന് കുറുക്കൻമൂല എഫ്എച്ച്സിയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 04935 294949.

അസിസ്റ്റൻറ് എൻജിനീയർ നിയമനം

തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനീയർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി ടെക്ക് സിവിൽ എൻജിനിയറിങ്ങാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 13ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ:  04936 256236.

സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ നിയമനം

മാനന്തവാടി എസ് സി എസ് ടി കോടതിയിൽ സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യുട്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ പേര്, വിലാസം, വയസ്, ജനനതീയതി, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, യോഗ്യത, അഭിഭാഷകരായി  10 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം, എൻറോൾമെന്റ് നമ്പർ, തീയതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഗസ്റ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഓഗസ്റ്റ് 15നകം നേരിട്ടോ തപാൽ മുഖേനെയോ ജില്ലാ കളക്ടർക്ക് അപേക്ഷ നൽകണം. 
അപേക്ഷകർ ജില്ലയിൽ സ്ഥിരതാമസക്കാരും സർക്കാർ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ താത്പര്യമുള്ളവരും ആയിരിക്കണം. ഫോൺ: 04936 202251.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

കണ്ണൂർ താലൂക്ക് കല്ല്യാശ്ശേരി വില്ലേജിൽപ്പെട്ട ഇരിണാവ് വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷകൾ ആഗസ്റ്റ് 27 ന് വൈകീട്ട് അഞ്ച് മണിക്കകം തലശ്ശേരി അസി. കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.  അപേക്ഷ ഫോറം പ്രസ്തുത ഓഫീസിൽ നിന്നും www.malabardevaswom.kerala.gov.in വെബ്‌സൈറ്റിൽ നിന്നും ലഭിക്കും.
My name SUJITH KUMAR PALAKKAD