അങ്കണവാടികളിലേക്ക് ക്രഷ് വർക്കർ / ക്രഷ് ഹെൽപ്പർ ഒഴിവ്
അങ്കണവാടികളിലേക്ക് ക്രഷ് വർക്കർ / ക്രഷ് ഹെൽപ്പർ ഒഴിവ്
അങ്കണവാടിയിൽ ജോലി നേടാൻ അവസരം: അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലുള്ള കാഞ്ഞൂർ, പഞ്ചായത്തിലെ അങ്കണവാടികളിലേക്ക്
ക്രഷ് വർക്കർ / ക്രഷ് ഹെൽപ്പർമാരുടെ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി 35 വയസ്.
അപേക്ഷയുടെ മാതൃക അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. ഓഫീസ്, അതാത് പഞ്ചായത്ത് മുനിസിപ്പൽ ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ആഗസ്റ്റ് 20-ന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും.
അങ്കമാലി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ ആണ് അപേക്ഷകൾ സ്വീകരിക്കുക.
ഫോൺ- 0484-2459255.
എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക ഒഴിവ്. നിശ്ചിത യോഗ്യതയുള്ള വിദ്യാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് 16ന് മുൻപ് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. പ്രായപരിധി 18-41 വരെ. നിയമാനുസൃത വയസ്സിളവ് അനുവദനീയമായിരിക്കും.
ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത, ഇംഗ്ളീഷിൽ ഷോർട്ട് ഹാൻഡ്, ഏതെങ്കിലും ലിമിറ്റഡ് കമ്പനിയിൽ ചീഫ് എക്‌സിക്യൂട്ടീവ് ആയി അഞ്ചുവർഷത്തെ പ്രവർത്തിപരിചയം എന്നിവയാണ് യോഗ്യത.
ഫോൺ 0484 2422458.
അസിസ്റ്റൻറ് എൻജിനീയർ നിയമനം
വയനാട് : തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ്റ് എൻജിനീയർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി ടെക്ക് സിവിൽ എൻജിനിയറിങ്ങാണ് യോഗ്യത.
യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 13ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം.
ഫോൺ: 04936 256236.
Join the conversation