കുടുംബശ്രീക്കു കീഴിൽ വീണ്ടും ജോലി അവസരം|Kudumbasree Jobs apply Now

കുടുംബശ്രീക്കു കീഴിൽ വീണ്ടും ജോലി അവസരം|Kudumbasree Jobs apply Now

കുടുംബശ്രീക്കു കീഴിൽ വീണ്ടും ജോലിനേടാൻ അവസരം, കുടുംബശ്രീ നടപ്പിലാക്കി വരുന്ന പട്ടിക വർഗ്ഗ സുസ്ഥിര വികസന പദ്ധതികളിലേക്കു തിരുവനന്തപുരം ജില്ലയിലെ തദ്ദേശിയ മേഖലയിലേക്ക് ആനിമേറ്റർ തസ്തികയിലേക്ക് പട്ടിക വർഗ്ഗ വിഭാഗക്കാരിൽ നിന്നും യോഗ്യത യുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ചുവടെ ചേർക്കുന്ന യോഗ്യത ഉള്ളവർ അപേക്ഷിക്കുക പരമാവധി ഷെയർ ചെയ്യുക.


ജോലി : ആനിമേറ്റർ
യോഗ്യത : 08- ആം ക്ലാസ്സ് പാസ്സായിരിക്കണം.
ആനിമേറ്ററുടെ ഓണറേറിയം /12000/- രൂപ (പ്രതിമാസം പ്രവൃത്തി ദിവസം
മാസത്തിൽ 20 പ്രവൃത്തി ദിനങ്ങൾ ആയിരിക്കും.

അപേക്ഷ എങ്ങനെ സമർപ്പിക്കാം വിധം താഴെ കൊടുക്കുന്നു.

1. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷക്കൊപ്പം ബയോ ഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ചെയ്യേണ്ടതാണ്. 

2. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 08/08/2025 വൈകുന്നേരം 5.00 മണി.

3. ഉദ്യോഗാർ ത്ഥികൾ 18 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം.

4. തിരഞ്ഞെടുപ്പ് രീതി
അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ.

അപേക്ഷിക്കേണ്ട വിലാസം?
അപേക്ഷ അയയ്ക്കേണ്ട മേൽ വിലാസം: ജില്ലാമിഷൻ കോ-ഓർഡിനേറ്റർ കുടുംബശ്രീ ജില്ലാമിഷൻ ഓഫീസ് പട്ടം, തിരുവനന്തപുരം-695 004
ഫോൺ നമ്പർ : 0471-2447552.

1.താത്ക്കാലിക നിയമനം
എഴുകോണ്‍ ടെക്‌നിക്കല്‍ ഹൈസ്‌കുളില്‍ ട്രേഡ്സ്മാന്‍ (ടര്‍ണിംഗ്) തസ്തികയിലെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ/ടി.എച്ച്.എസ്.എല്‍.സി തത്തുല്യം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് ഏഴ് രാവിലെ 11 ന് ഹാജരാകണം.

2.പാരമ്പര്യേതര ട്രസ്റ്റി നിയമനം

പട്ടാമ്പി താലൂക്കിലെ ശ്രീ വെള്ളടിക്കുന്ന് ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു.താത്പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷകള്‍ ആഗസ്റ്റ് 30 ന് വൈകീട്ട് അഞ്ചിനകം തിരൂര്‍ മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫിസില്‍ നല്‍കണം. അപേക്ഷാ ഫോമും മറ്റ് വിശദവിവരങ്ങളും ഓഫീസിലോ, വകുപ്പിന്റെ ഗുരുവായൂര്‍ ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസിലോ ലഭിക്കും. ഫോണ്‍: 0494 2431066
My name SUJITH KUMAR PALAKKAD