അരലക്ഷം തുടക്ക ശമ്പളത്തിൽ ഗതാഗത മന്ത്രാലയത്തിന് കീഴില്‍ ജോലിയവസരം; 34 ഒഴിവുകള്‍
അരലക്ഷം തുടക്ക ശമ്പളത്തിൽ ഗതാഗത മന്ത്രാലയത്തിന് കീഴില്‍ ജോലിയവസരം; 34 ഒഴിവുകള്‍
കേന്ദ്ര ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഹൈ ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (NHIDCL) ല്‍ ജോലി നേടാന്‍ അവസരം. ഡെപ്യൂട്ടി മാനേജര്‍ (ടെക്‌നിക്കല്‍) കേഡറിലാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ 34 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും
കേന്ദ്ര ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഹൈ ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഡെപ്യൂട്ടി മാനേജര്‍ (ടെക്‌നിക്കല്‍ കേഡര്‍).
ജനറല്‍ = 16 ഒഴിവ്
എസ്.സി = 04
എസ്.ടി = 02
ഒബിസി = 09
ഇഡബ്ല്യൂഎസ് = 03
ശമ്പള വിവരങ്ങൾ
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 50,000 രൂപയാണ് തുടക്ക ശമ്പളം. ഇത് പിന്നീട് 1,60000 രൂപവരെ വര്‍ധിക്കും.
പ്രായപരിധി വിവരങ്ങൾ
34 വയസില്‍ കൂടാന്‍ പാടില്ല. എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത വിവരങ്ങൾ.
സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രി. കൂടെ 2023/2024/2025 വര്‍ഷങ്ങളിലെ ഗേറ്റ് എക്‌സാം വിജയിച്ചിരിക്കണം.
മെഡിക്കല്‍ ഫിറ്റ്‌നസ് ഉണ്ടായിരിക്കണം.
തെരഞ്ഞെടുപ്പ് വിവരങ്ങൾ
ഗേറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഉദ്യോഗാര്‍ഥികള്‍ ഇതിനായി 2023/2024/2025 വര്‍ഷങ്ങളിലേതിലെങ്കിലും വിജയിച്ച ഗേറ്റ് സ്‌കോര്‍ കാര്‍ഡ് അപ്ലോഡ് ചെയ്യണം.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ NHIDCL ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് റിക്രൂട്ട്‌മെന്റ് പേജ് ഓപ്പണ്‍ ചെയ്യുക. വിശദമായ നോട്ടിഫിക്കേഷന്‍ വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.
അപേക്ഷ പ്രോസ്‌പെക്ടസ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. ആവശ്യമായ രേഖകള്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്ത് അപേക്ഷിക്കണം.
അവസാന തീയതി: നവംബര്‍ 03.
പരമാവധി ഷെയർ ചെയ്യുക ജോലി അന്വേഷകരിലേക്ക്.
Join the conversation