ആയുഷ് മിഷനിൽ ഉൾപ്പെടെ വന്നിട്ടുള്ള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ

ആയുഷ് മിഷനിൽ ഉൾപ്പെടെ വന്നിട്ടുള്ള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ


ആയുഷ് മിഷനിൽ ജില്ലാ പ്രോഗ്രാം മാനേജർ, പ്രോജക്ട് കോ ഓർഡിനേറ്റർ ഒഴിവുകൾ

നാഷണൽ ആയുഷ് മിഷൻ കേരളയിൽ ജില്ലാ പ്രോഗ്രാം മാനേജർ (മലപ്പുറം),  പ്രോജക്ട് കോ ഓർഡിനേറ്റർ ആയുർവേദം തസ്തികകളിലെ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 20. വിശദമായ വിവരങ്ങൾക്ക്: www.namkerala.gov.in, ഫോൺ: 0471 2474550.

2. ചിത്തിരപുരം ഗവ. ഐടിഐയില്‍ 
ഇലക്ട്രീഷ്യൻ ട്രേഡിൽ ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് ഒക്ടോബർ 14  ന്  ഇന്റര്‍വ്യൂ നടക്കും. 
ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗ്/ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും   അല്ലെങ്കിൽ  ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്‌ട്രിഷ്യൻ ട്രേഡിൽ എൻടിസി/എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയ വുമുള്ളവർക്ക് പങ്കെടുക്കാം
താല്‍പ്പര്യമുളളവര്‍ ഒക്ടോബർ 14  ന് രാവിലെ 10.30 ന് സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളുമായി ഐടിഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 94960606119

3. വാക്-ഇൻ-ഇന്റർവ്യു
വിതുര താലൂക്ക് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ദന്തൽ ഡോക്ടർ, റേഡിയോ ഗ്രാഫർ തസ്തികകളിൽ ഒഴിവുള്ള ഓരോ ഒഴിവുകളിലേക്ക് വാക് ഇൻ ഇന്റർവ്യു നടത്തും. പ്രായപരിധി 40 വയസിൽ താഴെ. ബി.ഡി.എസും കേരള ദന്തൽ കൗൺസിൽ രജിസ്ട്രേഷനുമാണ് ദന്തൽ ഡോക്ടർ തസ്തികയുടെ യോഗ്യത. 

റേഡിയോ ഗ്രാഫർ അംഗീകൃത ഡിഗ്രി/ ഡിപ്ലോമയും കേരള പാരാമെഡിക്കൽ രജിസ്ട്രേഷനുമാണ് റേഡിയോ ഗ്രാഫർ തസ്തികയുടെ യോഗ്യത. യോഗ്യതയുള്ളവർ ഒക്ടോബർ 15ന് രാവിലെ 10 മുതൽ 11.30 വരെ അസൽ സർട്ടിഫിക്കറ്റുകളും ആധാർ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യുവിൽ ഹാജരാകണം.

4.അപേക്ഷ ക്ഷണിച്ചു
കോളേജ് ഓഫ് എൻജിനിയറിങ് സിവിൽ എൻജിനിയറിങ് വകുപ്പിൽ പ്രോജ്ക്ട് ഫെല്ലോ തസ്തികയിൽ 2026 മാർച്ച് 31 വരെ ദിവസ വേതന നിരക്കിൽ ജോലി ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എം.ടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ സഹിതം ഒക്ടോബർ 14ന് രാവിലെ 9.30ന് ഡിപാർട്ട്മെന്റിൽ വച്ച് നടത്തുന്ന അഭിമുഖ പരീക്ഷയിൽ പങ്കെടുക്കണം.

5.അപ്രന്റീസ്ഷിപ്പ് മേള അറിയിപ്പ്
കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും സംസ്ഥാന തൊഴിലും നൈപുണ്യം വകുപ്പും ചേർന്ന് ഒക്ടോബർ 13ന് പ്രധാനമന്ത്രി അപ്രന്റീസ്ഷിപ്പ് മേള തിരുവന്തപുരം ചാക്ക ഐ.ടി.ഐ യിൽ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ആർ.ഐ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മേളയിൽ കേന്ദ്ര, സംസ്ഥാന, പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങളിലെ അപ്രന്റീസ് ഒഴുവുകളിലേക്ക് ട്രെയിനികളെ തെരഞ്ഞെടുക്കും.  

അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപര്യമുളള ട്രെയിനികൾ 13ന് രാവിലെ 9ന് ട്രേഡ് സർട്ടിഫിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ചാക്ക ഐ.ടി.ഐ ആഡിറ്റേറിയത്തിൽ ഹാജരാകണം. നിലവിൽ അപ്രന്റീസ് ട്രെയിനിംഗ് ചെയ്യുന്നവരും അപ്രന്റീസ് ട്രെയിനിംഗ് കഴിഞ്ഞവരും പങ്കെടുക്കേണ്ടതില്ല.
My name SUJITH KUMAR PALAKKAD