ജില്ലാ പഞ്ചായത്ത് പദ്ധതികളിൽ നിരവധി ജോലി ഒഴിവുകൾ

ജില്ലാ പഞ്ചായത്ത് പദ്ധതികളിൽ നിരവധി ജോലി ഒഴിവുകൾ

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പദ്ധതിയായ സ്നേഹധാര, ആയൂർ സാന്ത്വനം എന്നീ പദ്ധതികളിലേക്ക് ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ആയൂർവേദ തെറാപ്പിസ്റ്റ്, ആയൂർവേദ നഴ്സ് എന്നീ ഒഴിവുകളിലേക്ക് ഒക്ടോബർ 9 രാവിലെ 10.30 ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. കൂടുതൽ വായിക്കുക മറ്റു ഒഴിവുകളും.


യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റിന്റെ അസൽ പകർപ്പുകൾ, തിരിച്ചറിയൽ രേഖകൾ സഹിതം ഹാജരാകണം. പ്രായപരിധി 45 വയസ്. സ്ത്രീകൾക്ക് മുൻഗണന ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ മെഡിക്കൽ ഓഫീസർ (ഐഎസ്എം), ആരോഗ്യഭവൻ, തിരുവനന്തപുരം – 1 എന്ന വിലാസത്തിൽ നേരിട്ടോ 0471-2320988, 9847865563 
ഫോൺ മുഖേനയോ ബന്ധപ്പെടണം.

2.കൂടിക്കാഴ്‌ച 9 ന്
ആലപ്പുഴ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ സെപ്റ്റംബർ  30ന്   നടത്താനിരുന്ന കുക്ക് തസ്തികയിലേക്കുള്ള കൂടിക്കാഴ്‌ച ഒക്ടോബർ ഒമ്പത് രാവിലെ 10 മണിക്ക് നടക്കും.

3. വിമുക്തഭടന്മാർക്ക് അവസരം
കേരളത്തിലുള്ള കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും ജനുവരി 2026 മുതൽ ഡിസംബർ 2026 വരെ വന്നേക്കാവുന്ന സെക്യൂരിറ്റി സൂപ്പർവൈസർ, സെക്യൂരിറ്റി ഗാർഡ്, മറ്റ് അനുബന്ധ തസ്തികകൾ എന്നീ ഒഴിവുകളിലേക്ക് പുനരധിവാസ പദ്ധതി പ്രകാരം വിന്യസിക്കുന്നതിനു വേണ്ടി കെക്‌സ് കോണിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാരിൽ നിന്നും അവരുടെ ആശ്രിതരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. 

അപേക്ഷകൾ ഓൺലൈനായി  ഒക്ടോബർ 20 രാവിലെ 10 മണി മുതൽ ഡിസംബർ 10 വൈകുന്നേരം 5 മണി വരെ സമർപ്പിക്കാവുന്നതാണ്. ഈ അപേക്ഷകരിൽ നിന്നും 2026 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള വിന്യാസത്തിന് അപേക്ഷ പ്രകാരം സ്‌ക്രീനിംഗ് നടത്തുന്നതായിരിക്കും.

 കെക്സ്കോൺ മുഖാന്തിരം വിന്യസിക്കപ്പെട്ടിട്ടുള്ളവർക്കും അവരുടേതല്ലാത്ത കാരണങ്ങളാൽ വിന്യാസത്തിൽ നിന്നും പിരിയേണ്ടിവന്നവരുമായ വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കും അപേക്ഷിക്കാവുന്നതാണ്. 
പ്രോവിഡന്റ് ഫണ്ടിലെ പെൻഷൻ ഫണ്ട് അടക്കം പിൻവലിച്ചവരും, 1971 ജനുവരി 1 നു മുൻപ് ജനിച്ചവരും അപേക്ഷിക്കേണ്ടതില്ല.

അപേക്ഷകൾ www.kexcon.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി മാത്രം സമർപ്പിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് കെക്സ്കോൺ, ടിസി-25/838, വിമൽ മന്ദിർ, അമൃത ഹോട്ടലിന് എതിർവശം, തൈക്കാട് പി.ഒ, തിരുവനന്തപുരം – 695014 എന്ന വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. 0471-2320771 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

My name SUJITH KUMAR PALAKKAD