സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (SECI) 32 ജോലി ഒഴിവുകൾ
സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (SECI) 32 ജോലി ഒഴിവുകൾ
സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എസ്.ഇ.സി .ഐ.) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിൽ 32 ഒഴിവുകളാണ് ഉള്ളത്. റെഗുലർ നിയമനമാണ്, കൂടുതൽ ജോലി യോഗ്യത വിവരങ്ങൾ താഴെ നൽകുന്നു.
ഡെപ്യൂട്ടി മാനേജർ എഞ്ചിനീയറിങ്
ഒഴിവുകൾ -10 ഒഴിവ്
ശമ്പളം: 60,000-1,80,000 രൂപ.
യോഗ്യത: ബി.ഇ./ബി.ടെക്കും നാലുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 35 വയസ്സ് കവിയരുത്.
സീനിയർ എൻജിനിയർ
ഒഴിവ്-5ഒഴിവ്.
ശമ്പളം: 50,000-1,60,000 രൂപ.
യോഗ്യത: ബി.ഇ/ബി.ടെക്കും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.
പ്രായം: 28 വയസ്സ് കവിയരുത്.
സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വന്നിട്ടുള്ള മറ്റു തസ്തികകളും ഒഴിവുകളും
ജൂനിയർ ഫോർമാൻ/സൂപ്പർവൈസർ-3, അഡീഷണൽ ജനറൽ മാനേജർ (പ്രോജക്ട്) -1, ഡെപ്യൂട്ടി ജനറൽ മാനേജർ (ബിസിനസ് ഡിവലപ്മെന്റ്)-1, മാനേജർ-2 (ഇ.എം.ഡി.-1, കാർബൺ ട്രേഡിങ്-1), സീനിയർ കൺസൽട്ടന്റ്-10.
പ്രായ പരിധിയിൽ സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കുന്നത് ആണ്.
അപേക്ഷാഫീസ്
സിനിയർ കൺസൽട്ടൻ്റിന് ഫീസില്ല, ജൂനിയർ ഫോർമാൻ/സൂപ്പർവൈസർക്ക് 600 രൂപ. മറ്റ് തസ്തികകൾക്ക് 1000 രൂപ (എസ്.സി, എസ്.ടി.വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും ഫീസില്ല).
അപേക്ഷ ഓൺലൈനായി അയക്കണം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സീനിയർ കൺസൽട്ടൻ്റിന് ഒക്ടോബർ 29, മറ്റ് തസ്തികകൾക്ക് ഒക്ടോബർ 24. വിശദവിവരങ്ങൾക്ക് www.scci. co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
മറ്റു കേരള ജോലി ഒഴിവുകളും
2.താൽക്കാലിക നിയമനം
എറണാകുളം തോപ്പുംപടി വില്ലേജിൽ അമാൽഗമേറ്റഡ് ഫണ്ട് സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ സൂക്ഷിപ്പുകാരൻ തസ്തികയിലേക്ക് സമീപവാസികളായ വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 25 നുള്ളിൽ അപേക്ഷ സമർപ്പിക്കണം.
വിലാസം: ജില്ലാ സൈനികക്ഷേമ ഓഫീസർ, സിവിൽ സ്റ്റേഷൻ, കാക്കനാട്,പിൻ- 682030
3.ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
കളശ്ശേരി ഗവ. ഐ.ടി.ഐ. യിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ( സ്റ്റെനോഗ്രാഫർ ആന്റ് സെക്രട്ടറിയൽ അസിസ്റ്റന്റ് ( ഇംഗ്ലീഷ്) ) തസ്തികയിൽ ഒഴിവ്. നാഷണൽ ഡ്രേഡ് സർട്ടിഫിക്കറ്റ് ഇൻ സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്) യോഗ്യതയും മൂന്ന് വർഷത്തെ പ്രവർത്തിപരിചയും / നാഷണൽ
അപ്രന്റിസ്ഷിപ്പ് ഇൻ സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്) യോഗ്യതയും, രണ്ട് വർഷത്തെ പ്രവർത്തിപരിചയവും / അല്ലെങ്കിൽ ഡിപ്ലോമ ഇൻ കൊമേർഷ്യൽ പ്രാക്ടീസ് യോഗ്യതയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികള്‍ ഒക്ടോബർ 21 ന് രാവിലെ 11 ന് അസ്സൽ രേഖകൾ സഹിതം കളമശ്ശേരി ഐ.ടി.ഐയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ് .
ഫോൺ : 0484-2544750
ഫോൺ: 0484-2422238
പരമാവധി ഷെയർ ചെയ്യുക
Join the conversation