കാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവ്|ഡിസംബർ 14 വരെ അപേക്ഷിക്കാം

കാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവ്|ഡിസംബർ 14 വരെ അപേക്ഷിക്കാം


കാബിനറ്റ് സെക്രട്ടേറിയറ്റിൽ ഡപ്യൂട്ടി ഫീൽഡ് ഓഫിസർ (ടെക്നിക്കൽ) തസ്‌തികയിൽ 250 ഒഴിവ്.നേരിട്ടുള്ള നിയമനം ആണ്.ഗേറ്റ് 2023/ 2024/ 2025 സ്കോർ മുഖേനയാണു തിരഞ്ഞെടുപ്പ്. ഡിസംബർ 14 വരെ അപേക്ഷിക്കാൻ സാധിക്കും.

ഒഴിവുള്ള വിഭാഗങ്ങൾ
കംപ്യൂട്ടർ സയൻസ്, ഐടി, ഡേറ്റ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ്, കമ്യൂണിക്കേഷൻ, ടെലികമ്യൂണിക്കേഷൻ, സിവിൽ, മെക്കാനിക്കൽ,ഫിസിക്സ്, കെമിസ്ട്രി, മാത്സ്, സ്‌റ്റാറ്റിസ്റ്റിക്സ്, ജിയോളജി.

യോഗ്യത വിവരങ്ങൾ
ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ ബിടെക്/ എംഎസ്‌സി,ഗേറ്റ് സ്കോർ.

പ്രായപരിധി: 30.വയസ്സ്
ശമ്പള വിവരങ്ങൾ: 99,000 രൂപ.
അപേക്ഷയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും 
Post Bag No. 001, Lodhi Road Head Post Office, New Delhi-110 003 എന്ന വിലാസത്തിൽ അയയ്ക്കണം.
Website: https://cabsec.gov.in

🛑 അഭിമുഖം മാറ്റി
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ മെക്കാനിക്കൽ എൻജിനിയറിങ് അപ്രന്റീസുകളുടെ നിയമനത്തിനായി നവംബർ 20ന് നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

🛑 കംപ്യൂട്ടർ ടെക്നീഷ്യൻ ഒഴിവ്
തിരുവനന്തപുരം ഐ എച്ച് ആർ ഡി റീജിയണൽ സെൻ്ററിലുള്ള പ്രൊഡക്ഷൻ ആൻ്റ് മെയി൯റനൻസ് വിഭാഗത്തിൽ ആലപ്പുഴ, തൃശൂർ ജില്ലകളിൽ സർവീസ് ടെക്നീഷ്യൻ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ/ഇലക്ട്രോണിക് വിഷയങ്ങളിൽ ഏതിലെങ്കിലും ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ/ബി.എസ്.സി യോഗ്യതയും, 

ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉള്ളവർക്ക് സർവീസ് ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കാം. http://pmdamc.ihrd.ac.in/ വെബ്സൈടറ്റ് വഴി നവംബർ 20 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 
ഫോൺ: 0471-2550612
My name SUJITH KUMAR PALAKKAD