നൂറിലധികം ഒഴിവുകൾ കേരള പൊലിസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ്;അപേക്ഷ ഡിസംബർ 3 വരെ
നൂറിലധികം ഒഴിവുകൾ കേരള പൊലിസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ്;
അപേക്ഷ ഡിസംബർ 3 വരെ
കേരള പൊലിസിന്റെ ബാൻഡ് യൂണിറ്റ് ഡിപ്പാർട്ട്മെന്റിലേക്കായി കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് അപേക്ഷ ഡിസംബർ 3 വരെ അപേക്ഷിക്കാം. കേരള പി.എസ്.സി നടത്തുന്ന സ്പെഷ്യൽ റിക്രൂട്ട്മെന്റാണിത്. സംസ്ഥാന തലത്തിൽ നൂറിലധികം ഒഴിവുകളാണ് ഇപ്പോൾ വന്നിട്ടുള്ളത്. താൽപര്യമുള്ളവർ കേരള പി.എസ്.സിയുടെ ഒഫീഷ്യൽ വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി ഉടനെ അപേക്ഷിക്കുക.
തസ്തിക വിവരങ്ങൾ
പൊലിസ് കോൺസ്റ്റബിൾ (ബാൻഡ്/ ബ്യൂഗ്ലർ/ ഡ്രമ്മർ)സ്ഥാപനം കേരള പൊലിസ് (ബാൻഡ് യൂണിറ്റ്) ഒഴിവുകള്‍108
കാറ്റഗറി നമ്പർ419/2025.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 31,100 രൂപമുതൽ 66,800 രൂപവരെ ശമ്പളമായി ലഭിക്കുന്നു.
പ്രായ പരിധി വിവരങ്ങൾ
18നും 26 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 02.01.1999 നും 01.01.2007-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.
ഉയർന്ന പ്രായപരിധി മറ്റ് പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 29 വയസ്സായും പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 31 വയസ്സായും വിമുക്ത ഭടൻമാരായ ഉദ്യോഗാർത്ഥികൾക്ക് 41 വയസ്സായും നിജപ്പെടുത്തിയിരിക്കുന്നു
18നും 26 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ഉദ്യോഗാർഥികൾ 02.01.1999 നും 01.01.2007-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.
അപേക്ഷ രീതി:ജോലി അന്വേഷകർ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in സന്ദർശിക്കുക 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാവണം ജോലിക്ക് അപേക്ഷിക്കേണ്ടത്.
രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്.
അപേക്ഷ സമയത്തു പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification ലിങ്കിലെ അപ്ലൈ നൗ എന്നാ ഓപ്ഷൻ വഴി ആണ് അപ്ലൈ ചെയ്യേണ്ടത്
അപേക്ഷാ ഫീസ് നൽകേണ്ടതില്ല.
അപേക്ഷ സമർപ്പിക്കുo മുൻപും തന്റെ പ്രൊഫൈലിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ എല്ലാം ശരിയാണെന്ന് പൂർണ്ണമായും ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
പരമാവധി ജോലി അന്വേഷിക്കുന്ന കൂട്ടുകാരിലേക്ക് എത്തിക്കുക.
Join the conversation