കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം ഒരു സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/വർഗ്ഗത്തിൽപ്പെട്ട യുവതികൾക്ക് വേണ്ടി നവംബർ 13 ന് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. താൽപര്യമുള്ള യുവതികൾ 12 ന് വൈകിട്ട് 4 ന് മുമ്പ് താഴെ പേര് രജിസ്റ്റർ ചെയ്യണം.
ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 13 ന് രാവിലെ 10 ന് തിരുവനന്തപുരം തൈക്കാട് നാഷണൽ കരിയർ സർവ്വീസ് സെന്റർ ഫോർ എസ്‌സി / എസ്ടി യിൽ നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകണം.
രജിസ്റ്റർ ലിങ്ക് ഇവിടെ രജിസ്റ്റർ
സന്ദർശിക്കുക. ഫോൺ : 0471-2332113.
ടെക്നിക്കല്‍ എക്സ്പേര്‍ട്ട് നിയമനം
മലപ്പുറം ജില്ലാ വാട്ടര്‍ ഷെഡ് സെല്‍-കം-ഡാറ്റാ സെന്ററില്‍ (ഡബ്ല്യൂ.സി.ഡി.സി) ദിവസവേതനാടിസ്ഥാനത്തില്‍ ടെക്നിക്കല്‍ എക്സ്പര്‍ട്ട് തസ്തികയില്‍ നിയമനം നടത്തുന്നു. നവംബര്‍ 11ന് ഉച്ചയ്ക്ക് 2.30 ന് ജില്ലാ വികസന കമ്മീഷണറുടെ ചേംബറിലാണ് അഭിമുഖം. അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍/ അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിംഗ്/ഹൈഡ്രോളജിക്കല്‍ എന്‍ജിനീയറിംഗ്/ സോയില്‍ എന്‍ജിനീയറിംഗ് എന്നിവയില്‍ ബിരുദവും, സോയില്‍/വാട്ടര്‍ കണ്‍സര്‍വേഷന്‍/ അഗ്രിക്കള്‍ച്ചര്‍/ ഫോറസ്ട്രി/ഡ്രൈലാന്റ് ഹോര്‍ട്ടികള്‍ച്ചര്‍/വാട്ടര്‍ഷെഡ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലൊന്നില്‍ പ്രവൃത്തി പരിചയമോ ഗവേഷണ പരിചയമോ ഉള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
താത്പര്യമുള്ളവര്‍ ഫോട്ടോ ഉള്‍ക്കൊള്ളുന്ന ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം നവംബര്‍ 11ന് ഉച്ചക്ക് രണ്ടിന് ജില്ലാ വികസന കമ്മീഷണറുടെ കാര്യാലയത്തില്‍ എത്തണം. ഫോണ്‍-0483-2736574, 9656498404.
Join the conversation