ക്ഷീരവികസന ഓഫീസിൽ വനിതാ കാറ്റിൽ കെയർ വർക്കറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു

ക്ഷീരവികസന ഓഫീസിൽ വനിതാ കാറ്റിൽ കെയർ വർക്കറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു

കോട്ടയം: ക്ഷീരവികസന വകുപ്പ് വാർഷിക പദ്ധതി 2025-26 ന്റെ ഭാഗമായി മാഞ്ഞൂർ ക്ഷീരവികസന ഓഫീസിൽ വനിതാ കാറ്റിൽ കെയർ വർക്കറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. മാഞ്ഞൂർ ബ്ളോക്ക് പരിധിയിൽ താമസക്കാരായ 18 -45 വയസ് പ്രായമുള്ളവർക്ക് അപേക്ഷിക്കാം. നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷകൾ ഡിസംബർ 26 വൈകിട്ട് അഞ്ചിന് മുൻപായി മാഞ്ഞൂർ ക്ഷീരവികസന ഓഫീസിൽ ലഭിക്കണം.

 എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. അഭിമുഖം കോട്ടയം ഈരയിൽക്കടവിലുള്ള ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ഡിസംബർ 31 ന് നടക്കും. വിശദവിവരങ്ങൾക്ക് മാഞ്ഞൂർ ക്ഷീരവികന ഓഫീസുമായോ 0481-2562768 എന്ന നമ്പറിലോ ബന്ധപ്പെടണം.

വെറ്ററിനറി ഡോക്ടര്‍ നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ 22 ന്

മൃഗസംരക്ഷണ വകുപ്പിന്റെ  അഴുത, അടിമാലി, നെടുങ്കണ്ടം, ഇളംദേശം ബ്ലോക്കുകളിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്കും ഇടുക്കി, തൊടുപുഴ ബ്ലോക്കുകളിലെ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനത്തിനും വെറ്ററിനറി ഡോക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.  താല്‍പര്യമുള്ള ബി വി എസ് സി & എ എച്ച് യോഗ്യതയും കേരള സംസ്ഥാന വെറ്ററിനറി കൗണ്‍സിലില്‍ രജിസ്ട്രേഷന്‍ നേടിയിട്ടുള്ളതുമായ വെറ്ററിനറി ബിരുദധാരികള്‍ ഡിസംബര്‍ 22 ന് രാവിലെ 10.30ന് പൂര്‍ണ്ണമായ ബയോഡേറ്റയും, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്,  പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, 

വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്ട്ടിഫിക്കറ്റ് എന്നിവ സഹിതം  തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ വെറ്ററിനറി ഡോക്ടര്‍ തസ്തികയിലേക്ക് റിട്ടയേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും.

അപ്രന്റിസ്ഷിപ്പ് മേള 22-ന്

പ്രധാനമന്ത്രി ദേശീയ അപ്രന്റിസ്ഷിപ്പ് മേള ഡിസംബർ 22-ന് മലമ്പുഴ ഗവ. ഐ.ടി.ഐ ക്യാമ്പസ്സിൽ നടക്കും. ഐ.ടി.ഐ പഠനം പൂർത്തിയാക്കി എൻ.ടി.സി അല്ലെങ്കിൽ എസ്.ടി.സി സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഡിസംബർ 22-ന് രാവിലെ ഒമ്പതു മണിക്ക് ക്യാമ്പസ്സിൽ റിപ്പോർട്ട് ചെയ്യണമെന്ന് ട്രെയിനിങ് ഓഫീസര്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾ 0491-2815761 എന്ന നമ്പറില്‍ ലഭിക്കും.

My name SUJITH KUMAR PALAKKAD