അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍: അപേക്ഷ ക്ഷണിച്ചു
അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍: അപേക്ഷ ക്ഷണിച്ചു
കോട്ടക്കല്‍ മുനിസിപ്പാലിറ്റിയിലെ 26-ാം വാര്‍ഡില്‍ (കുറ്റിപ്പുറം) പ്രവര്‍ത്തനം ആരംഭിക്കുന്ന അങ്കണവാടിയില്‍ ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. ക്രഷ് സ്ഥിതിചെയ്യുന്ന 26-ാം വാര്‍ഡ്, സമീപ വാര്‍ഡുകളായ 25, 27, 32, 31 എന്നിവിടങ്ങളില്‍ സ്ഥിര താമസക്കാരായ ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായതും 35 കവിയാത്തതുമായ വനിതകള്‍ക്ക് അപേക്ഷിക്കാം.
ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസ്സായിരിക്കണം.
അപേക്ഷ ഫോമിന്റെ മാതൃക ഐ.സി.ഡി.എസ് മലപ്പുറം റൂറല്‍ ഓഫീസില്‍ ലഭിക്കും. അപേക്ഷകള്‍ ഡിസംബര്‍ 31നകം ചാപ്പനങ്ങാടിയിലെ ഐ.സി.ഡി.എസ് ഓഫീസില്‍ ലഭിക്കണം.
അപേക്ഷ ലഭിക്കേണ്ട വിലാസം: ശിശുവികസന പദ്ധതി ഓഫീസര്‍, മലപ്പുറം റൂറല്‍, പൊന്മള പഞ്ചായത്ത് ഓഫീസിനു സമീപം, ചാപ്പനങ്ങാടി പി.ഒ, 676503 പിന്‍, മലപ്പുറം.
ഫോണ്‍- 7025127584.
2. ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ഒഴിവുള്ള ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 23ന് ഉച്ചയ്ക്ക് ഒരുമണിക്ക് കളക്ടറേറ്റിലെ അസിസ്റ്റന്റ് കളക്ടറുടെ ചേംബറിലണ് അഭിമുഖം.
അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എല്‍എല്‍ബി ബിരുദം, കുട്ടികളുടേയും സ്ത്രീകളുടേയും അവകാശ സംരക്ഷണ മേഖലയില്‍ സര്‍ക്കാര്‍, എന്‍.ജി.ഒ സ്ഥാപനങ്ങളില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത മുന്‍പരിചയം എന്നീ യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പ്, ബയോഡാറ്റ, ആധാര്‍ എന്നിവ ഹാജരാക്കേണ്ടതാണ്.
Join the conversation