പ്ലസ് ടു ഉണ്ടോ എങ്കിൽ പോലീസ് കോൺസ്റ്റബിൾ ആവാം|Civil Police Officer 563/2025 Apply Now

പ്ലസ് ടു ഉണ്ടോ എങ്കിൽ പോലീസ് കോൺസ്റ്റബിൾ ആവാം|Civil Police Officer 563/2025 Apply Now

കേരള പോലീസിൽ ജോലി ആഗ്രഹിക്കുന്നവർക്ക് കേരളത്തിലെ വിവിധ ജില്ലകളിൽ ഉള്ള പോലീസ് ബറ്റാലിയനുകളിലായി നിലവുകളിൽ ഉള്ള ഒഴിവുകൾ നികത്തുന്നതിനായി കേരള പി എസ് സി അപേക്ഷകൾ ക്ഷണിച്ചു.

    • കാറ്റഗറി നമ്പർ: 563/2025
    • വകുപ്പ് : കേരള പോലീസ്
    • പോസ്റ്റ് പോലീസ് കോൺസ്റ്റബിൾ (ട്രെയിനി) (ആംഡ് പോലീസ് ബറ്റാലിയൻ).
    • ശമ്പള സ്കെയിൽ : 31,100 – 66,800/-
    • നിയമന രീതി : നേരിട്ടുള്ള നിയമനം (ബറ്റാലിയൻ അടിസ്ഥാനത്തിൽ)
    • അവസാന തീയതി: 14-01-2026, 12 മണി വരെ.
    • അപേക്ഷാ ഫീസ് : അപേക്ഷാ ഫീസ് നൽകേണ്ടതില്ല.


ഒഴിവുകൾ (ബറ്റാലിയൻ തിരിച്ച്)

  1. എസ്.എ.പി (SAP) തിരുവനന്തപുരം റവന്യൂ ജില്ല (തിരുവനന്തപുരം സിറ്റി, റൂറൽ പോലീസ് ഡിസ്ട്രിക്ട്).
  1. കെ.എ.പി III (KAP III) കൊല്ലം, ആലപ്പുഴ, പത്തനംതിട്ട റവന്യൂ ജില്ലകൾ (കൊല്ലം, ആലപ്പുഴ, പത്തനംതിട്ട പോലീസ് ഡിസ്ട്രിക്ടുകൾ).
  1. കെ.എ.പി V (KAP V) കോട്ടയം, ഇടുക്കി റവന്യൂ ജില്ലകൾ (കോട്ടയം, ഇടുക്കി പോലീസ് ഡിസ്ട്രിക്ടുകൾ).
  1. കെ.എ.പി I (KAP I) എറണാകുളം റവന്യൂ ജില്ല (കൊച്ചി സിറ്റി ആന്റ് എറണാകുളം റൂറൽ പോലീസ് ഡിസ്ട്രിക്ടുകൾ).
  1. കെ.എ.പി II (KAP II) തൃശ്ശൂർ, പാലക്കാട് റവന്യൂ ജില്ലകൾ (തൃശ്ശൂർ, പാലക്കാട് പോലീസ് ഡിസ്ട്രിക്ടുകൾ).
  1. എം.എസ്.പി (MSP) മലപ്പുറം, കോഴിക്കോട് റവന്യൂ ജില്ലകൾ (മലപ്പുറം പോലീസ് ഡിസ്ട്രിക്ട്, കോഴിക്കോട് സിറ്റി ആന്റ് റൂറൽ പോലീസ് ഡിസ്ട്രിക്ടുകൾ).
  1. കെ.എ.പി IV (KAP IV) കണ്ണൂർ, വയനാട്, കാസറഗോഡ് റവന്യൂ ജില്ലകൾ (കണ്ണൂർ, വയനാട്, കാസറഗോഡ് പോലീസ് ഡിസ്ട്രിക്ടുകൾ).


പ്രധാന കുറിപ്പ്: ഒരു ഉദ്യോഗാർത്ഥിക്ക് ഈ വിജ്ഞാപനപ്രകാരം ഒരു ബറ്റാലിയനിലേക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ. വനിതാ ഉദ്യോഗാർത്ഥികൾക്കും ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാൻ അർഹതയില്ല.

പ്രായപരിധി, വിദ്യാഭ്യസ യോഗ്യത, ശാരീരിക യോഗ്യത

പ്രായപരിധി വിവരങ്ങൾ

  • സാധാരണ പ്രായപരിധി: 18-26 വയസ്സ്.
  • ജന്മത്തീയതി: 02.01.1999-നും 01.01.2007-നും (രണ്ട് തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.
  • പ്രായപരിധിയിൽ ഇളവ്:
  • ഒ.ബി.സി. (OBC) വിഭാഗക്കാർക്ക്: 29 വയസ്സുവരെ.
  • എസ്.സി./എസ്.ടി. (SC/ST) വിഭാഗക്കാർക്ക്: 31 വയസ്സുവരെ.
  • വിമുക്ത ഭടന്മാർക്ക്: 41 വയസ്സുവരെ.


വിദ്യാഭ്യാസ യോഗ്യത

ഹയർ സെക്കന്ററി (പ്ലസ് ടു) പരീക്ഷ വിജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് ഇളവ്: മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ലഭ്യമല്ലെങ്കിൽ, ക്വാട്ട നികത്തുന്നതിനായി പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടവരെയും പരിഗണിക്കുന്നതാണ്.

എങ്ങനെ അപേക്ഷിക്കാം 

രജിസ്ട്രേഷൻ: കേരള പബ്ലിക് സർവീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.

ഷെയർ ചെയ്യുക പരമാവധി ജോലി അന്വേഷകരിലേക്ക്.
My name SUJITH KUMAR PALAKKAD