കൊച്ചിൻ ഷിപ്പ്‌യാർഡിൽ ജോലി|CSL Recruitment-2026 Apply Now

കൊച്ചിൻ ഷിപ്പ്‌യാർഡിൽ ജോലി|CSL Recruitment-2026 Apply Now

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിലെ വിവിധ വർക്ക്മെൻ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനത്തിലെ പ്രധാന വിവരങ്ങൾ ഇവിടെ നൽകുന്നു, താല്പര്യം ഉള്ളവർ വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.

പ്രധാന തിയതികൾ 
▪️ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി: 2025 ഡിസംബർ 26.
▪️അപേക്ഷിക്കാനുള്ള അവസാന തീയതി: 2026 ജനുവരി 12.
+++++++++

തസ്തികകളും വിദ്യാഭ്യാസ യോഗ്യതയും

▪️സീനിയർ ഷിപ്പ് ഡ്രാഫ്റ്റ്‌സ്മാൻ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ): ബന്ധപ്പെട്ട വിഷയത്തിൽ 60% മാർക്കോടെയുള്ള മൂന്ന് വർഷത്തെ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും

▪️ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (വിവിധ വിഭാഗങ്ങൾ): ബന്ധപ്പെട്ട വിഷയത്തിൽ 60% മാർക്കോടെയുള്ള മൂന്ന് വർഷത്തെ ഡിപ്ലോമയും നാല് വർഷത്തെ പ്രവൃത്തിപരിചയവും.

▪️ലബോറട്ടറി അസിസ്റ്റന്റ് (മെക്കാനിക്കൽ): മെക്കാനിക്കൽ അല്ലെങ്കിൽ മെറ്റലർജിക്കൽ എൻജിനീയറിംഗിൽ 60% മാർക്കോടെയുള്ള ഡിപ്ലോമയും നാല് വർഷത്തെ പ്രവൃത്തിപരിചയവും.

▪️ ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കൽ): 60% മാർക്കോടെ കെമിസ്ട്രിയിൽ ബിരുദവും (B.Sc) നാല് വർഷത്തെ പ്രവൃത്തിപരിചയവും.

▪️സ്റ്റോർ കീപ്പർ: ബിരുദവും മെറ്റീരിയൽ മാനേജ്‌മെന്റിൽ പിജി ഡിപ്ലോമയും അല്ലെങ്കിൽ മെക്കാനിക്കൽ/ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ഡിപ്ലോമയും. നാല് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം.

▪️അസിസ്റ്റന്റ്: ആർട്സ്/സയൻസ്/കൊമേഴ്സ്/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ബിസിനസ് അഡ്മിനിസ്‌ട്രേഷൻ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ 60% മാർക്കോടെയുള്ള ബിരുദവും നാല് വർഷത്തെ ഓഫീസ് പ്രവൃത്തിപരിചയവും.

പ്രായപരിധി വിവരങ്ങൾ

അപേക്ഷകർ 35 വയസ്സ് കവിയാൻ പാടില്ല (2026 ജനുവരി 12 അടിസ്ഥാനമാക്കി). അതായത് 1991 ജനുവരി 13-നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം.
പട്ടികജാതി (SC) വിഭാഗക്കാർക്ക് 5 വർഷവും, ഒബിസി (OBC – Non Creamy Layer) വിഭാഗക്കാർക്ക് 3 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.

ശമ്പള വിവരങ്ങൾ 

W7 തസ്തികകൾ: 23,500 – 77,000 (പ്രതിമാസം ഏകദേശം:42,773 ലഭിക്കും).
W6 തസ്തിക (അസിസ്റ്റന്റ്):22,500 – 73,750 (പ്രതിമാസം ഏകദേശം 41,055 ലഭിക്കും).
++++++++

അപേക്ഷിക്കേണ്ട വിധം: കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.cochinshipyard.in വഴി ഓൺലൈനായി അപേക്ഷിക്കണം

പരമാവധി ഷെയർ ചെയ്യുക.
My name SUJITH KUMAR PALAKKAD