Search Kerala & Gulf Jobs

പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയിൽ ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാളിൽ ജോലി നേടാൻ അവസരം

പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയിൽ ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാളിൽ ജോലി നേടാൻ അവസരം

പത്താം ക്ലാസ്സ്‌, പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ തുടങ്ങിയ യോഗ്യത ഉള്ളവർക്ക്  അവസരം: കോട്ടയം എംപ്ലോയബിലിറ്റി സെന്റർ - കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്  തൊഴിൽ മേള സംഘടിപ്പിക്കുന്നു  

ഒഴിവുകൾ : സെയിൽസ്, ക്യാഷ്യർ, ഹെൽപ്പേർ,ഇലെക്ട്രിക്ഷൻ, സൂപ്പർവൈസർ,മറ്റു ഹോട്ടൽ റെസ്റ്റോറന്റ് മേഖലയിലെ ജോലികളും

100+ ഒഴിവുകൾ
05 JANUARY 2026 രാവിലെ 10.00 മുതൽ എംപ്ലോയബിലിറ്റി സെന്റർ കോട്ടയം, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് , സിവിൽ സ്റ്റേഷൻ സെക്കന്റ് ഫ്ലോർ , കളക്ടറേറ്റ്, കോട്ടയം ഇന്റർവ്യൂ

ഉദ്യോഗാർത്ഥികൾ നിർബന്ധമായും  ഇന്റർവ്യൂവിന്  അനുയോജ്യമായ ഫോർമൽ  ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ  ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെയും  ബയോഡാറ്റയുടെയും പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.

എംപ്ലോയബിലിറ്റി സെന്ററിന്റെ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് ആയ 300 രൂപ അടച്ച് ഉദ്യോഗാർത്ഥികൾക്ക് ഈ തൊഴിൽമേളയിലും തുടർന്നുള്ളവയിലും പങ്കെടുക്കാവുന്നതാണ്. 

രജിസ്റ്റർ ചെയ്യാത്തവർക്ക്  അന്നേദിവസം Spot Registration സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയ നമ്പറിൽ ബന്ധപെടുക :0481-2563451,  8138908657