ഹയർ സെക്കൻഡറി സ്കൂളുകളിൽ വിവിധ വിഷയങ്ങളിൽ അധ്യാപകർ ആവാം

ഹയർ സെക്കൻഡറി സ്കൂളുകളിൽ വിവിധ വിഷയങ്ങളിൽ അധ്യാപകർ ആവാം

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഹയർ സെക്കൻഡറി സ്കൂളുകളിലെ വിവിധ വിഷയങ്ങളിൽ അധ്യാപകരെ (HSST Full Time & Junior) നിയമിക്കുന്നതിനായി വിജ്ഞാപനം പുറപ്പെടുവിച്ചു.

തസ്തിക/ കാറ്റഗറി നമ്പർ/ വിഷയം എന്നിവ നൽകുന്നു

  • ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ഫുൾ ടൈം) 701/2025 - ജേർണലിസം.
  • ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ഫുൾ ടൈം) 702/2025- ഹോം സയൻസ്.
  • ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) 709/2025 സംസ്കൃതം.
  • ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) 710/2025 ഇംഗ്ലീഷ്.
  • ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) 711/2025 കന്നഡ
  • ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) 712/2025 സോഷ്യോളജി
  • ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) 713/2025 സ്റ്റാറ്റിസ്റ്റിക്സ്.
  • ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) 714/2025 പൊളിറ്റിക്കൽ സയൻസ്.
  • ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) 715/2025 ഇക്കണോമിക്സ്.


  • ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) 716/2025 ബോട്ടണി.
  • ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) 717/2025 സുവോളജി.
  • ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) 718/2025 ജ്യോഗ്രഫി.
  • ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) 719/2025 കെമിസ്ട്രി.
  • ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) 720/2025 മാത്തമാറ്റിക്സ്.
  • ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) 721/2025 ഫിസിക്സ്.


ശമ്പളം (Scale of Pay)

വിഷയങ്ങൾക്കനുസരിച്ച് ശമ്പള സ്കെയിലിൽ മാറ്റമുണ്ടാകും:

HSST (Full Time):55,200 – 1,15,300/-
HSST (Junior): 45,600 – 95,600/-

വിദ്യാഭ്യാസ യോഗ്യത
മാസ്റ്റർ ബിരുദം (Post Graduation): ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെയുള്ള പി.ജി ബിരുദം.

ബി.എഡ് (B.Ed): ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ബി.എഡ് ബിരുദം. (ബി.എഡ് ഉള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും, എങ്കിലും നിയമനത്തിന് ശേഷം 5 വർഷത്തിനുള്ളിൽ ബി.എഡ് നേടേണ്ടതാണ്).

സെറ്റ് (SET): കേരള സർക്കാർ നടത്തുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (SET) വിജയിച്ചിരിക്കണം.

ഇളവുകൾ: NET, SLET, M.Phil, Ph.D ഉള്ളവർക്കോ അല്ലെങ്കിൽ എം.എഡ് (M.Ed) ഉള്ളവർക്കോ സെറ്റ് പരീക്ഷയിൽ ഇളവ് ലഭിക്കുന്നതാണ്.

പ്രായപരിധി വിവരങ്ങൾ

പ്രായപരിധി: 20 മുതൽ 40 വയസ്സ് വരെ.
ജനന തീയതി: ഉദ്യോഗാർത്ഥികൾ 02.01.1985-നും 01.01.2005-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).

ഇളവുകൾ: പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും (SC/ST) മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും (OBC) നിയമാനുസൃതമായ ഉയർന്ന പ്രായപരിധി ഇളവ് ലഭിക്കുന്നതാണ്.

ഒറ്റത്തവണ രജിസ്ട്രേഷൻ: ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ (One Time Registration) പ്രകാരം രജിസ്റ്റർ ചെയ്തതിനുശേഷം മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.

അവസാന തീയതി: 04.02.2026 ബുധനാഴ്ച രാത്രി 12 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.

പരമാവധി ജോലി അന്വേഷിലേക്ക് ഈ പോസ്റ്റ് ഷെയർ ചെയ്തു കൊടുക്കണേ.

My name SUJITH KUMAR PALAKKAD