Search Kerala & Gulf Jobs

ഭീമയിൽ ജ്വല്ലറിയിൽ ജോലി ഒഴിവുകൾ ;വിവിധ ജില്ലകളിലായി ജോലി നേടാൻ അവസരം

ഭീമയിൽ വിവിധ ജോലിയവസരങ്ങൾ
വാക്ക്-ഇൻ ഇന്റർവ്യൂ (കൊച്ചി)


കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പ്‌ ആയ ഭീമയുടെ എറണാകുളം, തൃശൂർ, കോട്ടയം ജില്ലകളിലെ  ഷോറൂമുകളിലേക്ക് ഇപ്പോൾ വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ജോലിക്കായി ആവശ്യമുണ്ട്, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.

ജോലി ഒഴിവുകൾ:

1.എക്സിക്യൂട്ടീവ് / സീനിയർ എക്സിക്യൂട്ടീവ് (സെയിൽസ്)

യോഗ്യത: ജ്വല്ലറി മേഖലയിൽ 4 വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം

2.കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീവ് (സ്ത്രീകൾ)

യോഗ്യത: ജ്വല്ലറി or  റീട്ടെയിൽ രംഗത്ത് പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും

3.ബ്രാഞ്ച് / ഫ്ലോർ മാനേജർ

യോഗ്യത: ബിരുദവും 6 വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം

ലഭിക്കുന്ന ആനുകൂല്യങ്ങൾ:

ആകർഷക ശമ്പളവും ഇൻസെന്റീവും
ഗ്രാറ്റുവിറ്റി, ബോണസ്, PF, ESI.
മെഡിക്കൽ ഇൻഷുറൻസ്.
ഭക്ഷണവും താമസ മറ്റു സൗകര്യവും ഉണ്ടായിരിക്കും.

ഇന്റർവ്യൂ വിവരങ്ങൾ:

ജനുവരി 29, വ്യാഴാഴ്ച രാവിലെ 10:30 മുതൽ വൈകുന്നേരം 04:00 വരെ ആണ് ഇന്റർവ്യൂ നടക്കുന്നത്.

സ്ഥലം: ഭീമ  ജ്വല്ലറി കോർപ്പറേറ്റ് ഓഫീസ്, S.L ടവർ, സർവീസ് റോഡ്, പൊന്നുരുന്നി ഈസ്റ്റ്, ചാലിക്കവട്ടം, വൈറ്റില, കൊച്ചി.
(Landmark: Near Jomer Symphony)

ശ്രദ്ധിക്കുക: ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ, തുടങ്ങിയ  പകർപ്പുകൾ കയ്യിൽ കരുതേണ്ടതാണ്.

എങ്ങനെ ജോലി നേടാം:

നേരിട്ട് വരാൻ സാധിക്കാത്തവർക്ക് താഴെ പറയുന്ന ഇമെയിൽ ഐഡിയിലേക്ക് ബയോഡേറ്റ അയക്കാം:
Email: hr.ekm@bhima.com
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക ഫോൺ: 8111884420 / 0481-2943200