ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ നിരവധി ജോലി അവസരങ്ങൾ |Oil Palm India limited jobs
ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ നിരവധി ജോലി അവസരങ്ങൾ |Oil Palm India limited jobs
കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC), ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽജോലി അവസരം (Oil Palm India Ltd.) ‘കുക്ക് കം കെയർടേക്കർ’ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
വിവരങ്ങൾ / വിശദാംശങ്ങൾ
- സ്ഥാപനം (വകുപ്പ്) : ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്.
- തസ്തിക: കുക്ക് കം കെയർടേക്കർ (Cook cum Caretaker).
- കാറ്റഗറി നമ്പർ: 740/2025.
- ശമ്പളം :23700 – 52600/.
- അവസാന തീയതി: 04.02.2026.
യോഗ്യത വിവരങ്ങൾ
വിദ്യാഭ്യാസ യോഗ്യത:
സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള കാറ്ററിംഗ് സർട്ടിഫിക്കറ്റ്.
പ്രവൃത്തിപരിചയം:
സർക്കാർ/അർദ്ധസർക്കാർ/പൊതുമേഖല/രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ പാചകക്കാരനായി രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് അപേക്ഷ സമർപ്പിക്കുന്ന സമയത്ത് തന്നെ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത നേടിയ ശേഷമുള്ള പ്രവൃത്തിപരിചയമാണ് കണക്കാക്കുക.
പ്രായപരിധി വിവരങ്ങൾ
പൊതുവിഭാഗം: 18 – 36 വയസ്സ് (ഉദ്യോഗാർത്ഥികൾ 02.01.1989-നും 01.01.2007-നും ഇടയിൽ ജനിച്ചവരായിരിക്കണം).
ഇളവുകൾ: പട്ടികജാതി/പട്ടികവർഗ്ഗ/പിന്നോക്ക വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
സ്ഥാപനത്തിലെ അവശ്യ യോഗ്യതയുള്ള തൊഴിലാളികൾക്ക് പ്രായപരിധിയിൽ 50 വയസ്സ് വരെ ഇളവ് ലഭിക്കും.താൽക്കാലിക ജീവനക്കാർക്ക് അവരുടെ സേവന കാലാവധിക്ക് അനുസരിച്ച് പരമാവധി 5 വർഷം വരെ ഇളവ് ലഭിക്കും.
അപേക്ഷിക്കാനുള്ള രീതി താഴെ പറയുന്നവയാണ്.
ഒറ്റത്തവണ രജിസ്ട്രേഷൻ: ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ (One Time Registration) പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സമർപ്പിക്കൽ: രജിസ്റ്റർ ചെയ്തിട്ടുള്ളവർ അവരുടെ യൂസർ ഐഡിയും (User ID) പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കണം.
അപ്ലൈ നൗ (Apply Now): വിജ്ഞാപന ലിങ്കിലെ (Notification Link) അതത് തസ്തികയ്ക്ക് നേരെയുള്ള ‘Apply Now’ ബട്ടണിൽ ക്ലിക്ക് ചെയ്താണ് അപേക്ഷ സമർപ്പിക്കേണ്ടത്.
പരമാവധി ഷെയർ ചെയ്യുക.
Join the conversation