Search Kerala & Gulf Jobs

അറ്റന്‍ഡന്റ് താലൂക്ക് ആശുപത്രിയില്‍ വിവിധ ജോലി ഒഴിവുകള്‍

അറ്റന്‍ഡന്റ് താലൂക്ക് ആശുപത്രിയില്‍ വിവിധ ജോലി ഒഴിവുകള്‍

അട്ടപ്പാടി ട്രൈബല്‍ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ 179 ദിവസത്തെ കരാര്‍ വ്യവസ്ഥയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ വിവിധ ഒഴിവുകളിൽ നേഴ്സിങ് ഓഫീസര്‍, ഫാര്‍മസിസ്റ്റ്, ഡ്രൈവര്‍, ഫിസിയോതെറാപിസ്റ്റ്, ഇ.സി.ജി ടെക്നിഷ്യന്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, മള്‍ട്ടി ടാസ്‌ക് സ്റ്റാഫ്, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് (ഗ്രേഡ് 2) എന്നീ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തും. 

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 27 രാവിലെ പത്തിന് നടക്കുന്ന കൂടിക്കാഴ്ചയില്‍ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, പോലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയുമായി എത്തണം. ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് (ഗ്രേഡ് 2) തസ്തികയിലേക്കുള്ള കൂടിക്കാഴ്ച മാര്‍ച്ച് രണ്ടിന് രാവിലെ പത്തിന് നടക്കും. അട്ടപ്പാടി താലൂക്കില്‍ പെട്ടവര്‍ക്കും പ്രവൃത്തിപരിചയമുളളവര്‍ക്കും മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്ന് ലഭിക്കും.

2. വാക്ക്-ഇൻ ഇന്റർവ്യൂ

കോഴിക്കോട് ജില്ലാ ഹോമിയോ ആശുപത്രിയിലേക്കും പുറക്കാട്ടിരിയിലെ എ.സി.എസ്.എം.എ.സി.എ.സി.സിയിലേക്കും കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. നാഷണൽ ആയുഷ് മിഷൻ (ഡി.പി.എം.എസ്.യു) കീഴിൽ ഓഡിയോളജിസ്റ്റ്, ആയുർവേദ ഫാർമസിസ്റ്റ് തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായി ഫെബ്രുവരി 28ന് വെസ്റ്റ്ഹിൽ ചുങ്കത്തുള്ള ജില്ലാ ആയുർവേദ ആശുപത്രിയിലെ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ആൻഡ് സപ്പോർട്ട് യൂണിറ്റിൽ വെച്ച് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷകർക്ക് 2026 ഫെബ്രുവരി 18ന് 40 വയസ്സ് കവിയാൻ പാടില്ല.

ജില്ലാ ഹോമിയോ ആശുപത്രിയിൽ ഓഡിയോളജിസ്റ്റ് തസ്തികയിൽ ഒരു ഒഴിവാണ് നിലവിലുള്ളത്. ബി.എ.എസ്.എൽ.പി (BASLP) ബിരുദവും ആർ.സി.ഐ രജിസ്‌ട്രേഷനുമാണ് യോഗ്യത. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 21,000 രൂപ കൺസോളിഡേറ്റഡ് ശമ്പളമായി ലഭിക്കും. ഈ തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന ഇന്റർവ്യൂ ദിവസം രാവിലെ 10.30 മുതൽ 11 മണി വരെയായിരിക്കും നടക്കുക.

പുറക്കാട്ടിരി എ.സി.എസ്.എം.എ.സി.എ.സി.സിയിൽ ആയുർവേദ ഫാർമസിസ്റ്റ് തസ്തികയിലേക്കാണ് നിയമനം. കേരള സർക്കാർ അംഗീകരിച്ച ആയുർവേദ ഫാർമസിസ്റ്റ് ഡിപ്ലോമയോ സർട്ടിഫിക്കറ്റോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 14,700 രൂപയാണ് ശമ്പളം. ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ രാവിലെ 10 മണിക്ക് സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഹാജരാകണം.

 ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും ഒപ്പം പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം നിശ്ചിത സമയത്ത് അഭിമുഖത്തിന് എത്തേണ്ടതാണ്.