Search Kerala & Gulf Jobs

സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറ്റെൻഡർ കം ക്ലീനർ തുടങ്ങിയ വിവിധ ഒഴിവുകളിൽ ഇന്റർവ്യൂ നടക്കുന്നു

സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറ്റെൻഡർ കം ക്ലീനർ തുടങ്ങിയ വിവിധ ഒഴിവുകളിൽ ഇന്റർവ്യൂ നടക്കുന്നു

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറ്റെൻഡർ കം ക്ലീനർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 18 നും 30 നും ഇടയിൽ പ്രായമുള്ള എസ്എസ്എൽസി യോഗ്യതയുള്ളവർക്കാണ് അവസരം. താല്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ സി സി എം ഹാളിൽ രാവിലെ 11ന് നടക്കുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കേണ്ടതാണ്. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10 മുതൽ 10.30 വരെ ആയിരിക്കും.

വാക്ക് ഇൻ ഇൻ്റർവ്യൂ

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എച്ച് ഡി എസ് മുഖേന സൈക്കാട്രി ഡിപ്പാർട്ട്മെന്റിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. എം എസ് സി ക്ലിനിക്കൽ സൈക്കോളജിയും ആർ സി ഐ രജിസ്ട്രേഷനും ഉള്ളവർക്കാണ് അവസരം. 36 വയസ്സ് കവിയരുത്. താല്പര്യമുള്ളവർ വയസ്സ്,  യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം എറണാകുളം മെഡിക്കൽ കോളേജ് മെഡിക്കൽ സൂപ്രണ്ട് ഓഫീസിന് സമീപമുള്ള കൺട്രോൾ റൂമിൽ ഫെബ്രുവരി 17ന് എത്തിച്ചേരേണ്ടതാണ്. അന്നേദിവസം രാവിലെ 10 30 മുതൽ 11 വരെ ആയിരിക്കും രജിസ്ട്രേഷൻ. ഫോൺ:0484 - 2754000

താൽക്കാലിക നിയമനം

എറണാകുളം ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിക്ക് കീഴിൽ മാനേജർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ താൽക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും സർക്കാർ ആശുപത്രികളിലെ സെക്രട്ടറി ആൻഡ് ട്രഷറർ തസ്തികയിലുള്ള പ്രവൃത്തിപരിചയമാണ് യോഗ്യത. 

58 വയസ്സ് തികയരുത്. താല്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന  സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം പ്രിൻസിപ്പാൾ ഓഫീസിന് സമീപമുള്ള സിസിഎം ഹാളിൽ ഫെബ്രുവരി 17 രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്