Search Kerala & Gulf Jobs

അങ്കണവാടി, ജോലി ഉൾപ്പെടെ ഇന്റർവ്യൂ വഴി അല്ലാതെയും അവസരങ്ങൾ

കേരള സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ഒഴിവുകൾ (ദിവസ വേതനം / കരാർ)

കേരള സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ഒഴിവുകൾ (ദിവസ വേതനം / കരാർ)

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള അഭിമുഖം  മെയ് 26ന് രാവിലെ 10.30ന് നടത്തും. യോഗ്യത: പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ, എഞ്ചിനീയറിംഗ്. പ്രായപരിധി: 18- 35 വയസ്. ബയോഡേറ്റയുടെ മൂന്ന് പകര്‍പ്പും ആധാര്‍ കാര്‍ഡും സഹിതം ഹാജരാകണം. 
ഫോണ്‍: 8281359930, 8304852968

ജൂനിയര്‍ ഇൻസ്ട്രക്ടർ നിയമനം

കുളത്തൂപ്പുഴ സർക്കാർ ഐ.ടി.ഐ.യിൽ പ്ലംബർ ട്രേഡില്‍ ജൂനിയർ ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവിലേക്ക് ജനറൽ വിഭാഗത്തിനു അപേക്ഷിക്കാം. യോഗ്യത: മെക്കാനിക്കൽ/സിവിൽ എഞ്ചിനീയറിംഗ് ഡിഗ്രി, ഡിപ്ലോമ, അല്ലെങ്കിൽ പ്ലംബർ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും 3 വർഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കിൽ നാഷണൽ അപ്രന്റീസ് സർട്ടിഫിക്കറ്റും ഒരു വർഷത്തെ പ്രവൃത്തിപരിചയം. മെയ് 26-ന് രാവിലെ 11-ന് അഭിമുഖം. അസ്സല്‍ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ: 8547170887, 0475 2912900.  

കൂടിക്കാഴ്ച 26 ന്

നടുവത്തപ്പാറ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹോസ്റ്റലിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് മെയ് 26 ന് രാവിലെ പത്തിന് കൂടിക്കാഴ്ച നടത്തും. 2026- 27 അധ്യയന വര്‍ഷത്തേക്ക് പരിചയ സമ്പന്നരായ കുക്ക്, ആയ, വാച്ച്മാന്‍ തസ്തികകളിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, ജോലി പരിചയം എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കൃത്യസമയത്ത് സ്‌കൂളില്‍ എത്തിച്ചേരണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോണ്‍: 9495035469

ആർ സി സിയിൽ സീനിയർ റസിഡന്റ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സീനിയർ റസിഡന്റ് (അനസ്തേഷ്യ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 10.

1.നഴ്സറി ജോലികൾ – സ്ത്രീ തൊഴിലാളികൾ (ദിവസവേതനം:600)
സ്ഥലം: അഗ്രോണമിക് റിസർച്ച് സ്റ്റേഷൻ, ചാലക്കുടി

ജോലി: പച്ചക്കറി തൈകൾ ഉൽപ്പാദിപ്പിക്കൽ, ബഡ്/ഗ്രാഫ്റ്റ് തൈകളിൽ വളമിടൽ, നനയ്ക്കൽ, കളപറയ്ക്കൽ തുടങ്ങിയവ.
സമയം: രാവിലെ 8 മണി മുതൽ വൈകീട്ട് 5 മണി വരെ
പ്രായപരിധി: 21 മുതൽ 45 വയസ്സ് വരെ (സ്ത്രീകൾ മാത്രം)
മുൻഗണന: ചാലക്കുടി മുൻസിപ്പാലിറ്റി പരിധിയിൽ താമസിക്കുന്നവർക്ക്

അഭിമുഖം: 2026 ജൂൺ 5, വെള്ളി, രാവിലെ 10 മണിക്ക് – കാർഷിക ഗവേഷണ കേന്ദ്രം, ചാലക്കുടിയിൽ (അസൽ രേഖകളും പകർപ്പും സഹിതം)
ഫോൺ: 0480-2702116 (ഓഫീസ് സമയത്ത്)
 
അങ്കണവാടിയിൽ ക്രഷ് വർക്കർ / ക്രഷ് ഹെൽപ്പർമാരുടെ നിയമനം.

ആലങ്ങാട് ഐ.സി.ഡി.എസ് പ്രോജക്ട് – ഏലൂർ മുനിസിപ്പാലിറ്റി
ആലങ്ങാട് ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള ഏലൂർ മുനിസിപ്പാലിറ്റിയിലെ 92-ാം നമ്പർ അങ്കണവാടിയിൽ ക്രഷ് വർക്കർ / ക്രഷ് ഹെൽപ്പർമാരുടെ നിയമനം.

യോഗ്യതാ വ്യവസ്ഥകൾ:
ഏലൂർ മുനിസിപ്പാലിറ്റിയിലെ 28-ാം വാർഡിൽ സ്ഥിരതാമസക്കാരായ വനിതകൾക്ക് മാത്രം.
പ്രായപരിധി: 01.01.2026-ന് 18 വയസ്സ് പൂർത്തിയായവരും 35 വയസ്സ് കവിയാത്തവരും.
ശാരീരിക ശേഷിയുണ്ടായിരിക്കണം.
വർക്കർ തസ്തികയ്ക്ക്: പന്ത്രണ്ടാം ക്ലാസ് പാസ്.ഹെൽപ്പർ തസ്തികയ്ക്ക്: പത്താം ക്ലാസ് പാസ്.

അപേക്ഷിക്കുന്ന വിധം:

അപേക്ഷകൾ ജൂൺ 6 വൈകിട്ട് 5 മണിക്ക് മുമ്പായി മൂപ്പത്തടം മില്ലുപടിയിൽ പ്രവർത്തിക്കുന്ന ആലങ്ങാട് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും.
അപേക്ഷാ മാതൃക: ആലങ്ങാട് ഐ.സി.ഡി.എസ് ഓഫീസ്, ഏലൂർ മുനിസിപ്പൽ ഓഫീസ് എന്നിവിടങ്ങളിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾ: 99467 35290