Search Kerala & Gulf Jobs

കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (CSL) ജോലി നേടാൻ അവസരം

Cochin Shipyard Rigger Apprentice Recruitment 2026 – Full Details

നിങ്ങൾക്ക് ഒരു സ്ഥിരം ജോലിക്കുള്ള അവസരമാണ് വേണ്ടതെങ്കിൽ, ഇന്ത്യയിലെ പ്രമുഖ കപ്പൽ നിർമ്മാണ കേന്ദ്രമായ കൊച്ചിൻ ഷിപ്പ്യാർഡ് ൽ Rigger ട്രേഡിൽ അപ്രന്റീസ് ആകാനുള്ള സുവർണാവസരമാണിത്.

സ്ഥാപനത്തെക്കുറിച്ച് (About CSL)
കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (CSL) കേരളത്തിലെ കൊച്ചിയിലുള്ള ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ്. വൻകപ്പലുകൾ നിർമ്മിക്കുന്നതിലും റിപ്പയർ ചെയ്യുന്നതിലും ലോകപ്രശസ്തമാണ് ഇത്. ഇവിടെ നിരവധി തൊഴിലവസരങ്ങളാണ് ഓരോ വർഷവും വരുന്നത്.

ജോലി വിവരങ്ങൾ (Job Details)
  • ട്രേഡ്/പദവി: Rigger
  • പരിശീലന കാലയളവ്: 2 വർഷം
  • സീറ്റുകളുടെ എണ്ണം: ആകെ 40 സീറ്റുകൾ
  • UR: 16
  • OBC: 13
  • SC: 7
  • EWS: 4
യോഗ്യത (Eligibility): വിദ്യാഭ്യാസം: 8-ാം ക്ലാസ് പാസായിരിക്കണം.

ശ്രദ്ധിക്കുക: ബിരുദധാരികൾക്കും (Graduates/Diploma holders) അപേക്ഷിക്കാൻ അർഹതയില്ല. ഉയർന്ന യോഗ്യത ഉള്ളവർ അപേക്ഷിക്കാൻ പാടില്ല.

പ്രായപരിധി വിവരങ്ങൾ?
  • കുറഞ്ഞത് 18 വയസ്സ്, കൂടിയത് 23 വയസ്സ്.
  • പ്രായപരിധി കണക്കാക്കുന്ന തീയതി: 30 മേയ് 2026
  • ജനനത്തീയതി: 31 മേയ് 2003 മുതൽ 31 മേയ് 2008 വരെ
  • പ്രായ ഇളവ്:
  • OBC (Non-Creamy Layer) : 3 വർഷം
  • SC/ST : 5 വർഷം.
പ്രധാന തീയതികൾ (Important Dates)
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത്: 06 മേയ് 2026
അപേക്ഷിക്കാനുള്ള അവസാന തീയതി: 30 മേയ് 2026.

More jobs 



സ്റ്റൈപ്പൻഡും (പരിശീലന കാല ശമ്പളവും)

ഒന്നാം വർഷം: 11,000/മാസം
രണ്ടാം വർഷം:  12,000/മാസം
പരിശീലനത്തിനു ശേഷം കരാറിൽ തുടരുന്നവർക്ക് അധിക ആനുകൂല്യങ്ങളുണ്ട് (ഓവർടൈം ഉൾപ്പെടെ).

തിരഞ്ഞെടുക്കൽ രീതി (Selection Process)
  1. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ (6:1 എന്ന നിരക്കിൽ).
  2. ഫിസിക്കൽ ടെസ്റ്റ് (100 മാർക്ക്)
  3. General/EWS: 50 മാർക്ക് പാസ് മാർക്ക്
  4. OBC: 45 മാർക്ക്
  5. SC: 40 മാർക്ക്
  6. ഫിസിക്കൽ ടെസ്റ്റിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ്.
  7. മാർക്ക് ഒരുപോലെ ആയാൽ മൂത്തവർക്ക് മുൻഗണന.
  8. കൂടുതൽ അപേക്ഷകൾ വന്നാൽ സ്ക്രീനിങ് ടെസ്റ്റ് (ലിഖിത പരീക്ഷ) നടത്താൻ CSL-ന് അവകാശമുണ്ട്.

എങ്ങനെ അപേക്ഷിക്കാം (How to Apply)

  • ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.cochinshipyard.in
  • Career Page → CSL, Kochi → Online Application Link.
  • ആദ്യം ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കുക.
  • തുടർന്ന് അപേക്ഷാ ഫോം ശ്രദ്ധയോടെ പൂരിപ്പിച്ച് സമർപ്പിക്കുക.
  • ആവശ്യമായ രേഖകൾ (പ്രായം, വിദ്യാഭ്യാസം, ജാതി സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ) SAP പോർട്ടലിൽ അപ്ലോഡ് ചെയ്യണം.
  • അപേക്ഷ സമർപ്പിച്ചതിന് ശേഷം "Application Status: In Process" ആണെന്ന് ഉറപ്പാക്കുക.
  • അപേക്ഷാ ഫീസ് ഇല്ല (Nil).
അവസാന തീയതിയും പ്രധാന കുറിപ്പും (Last Date & Note)

ഔദ്യോഗിക നോട്ടിഫിക്കേഷനും അപ്ഡേറ്റുകളും വെബ്സൈറ്റിൽ മാത്രം.


അവസാന തീയതി: 30 മേയ് 2026
അവസാന ദിവസം വരെ കാത്തിരിക്കാതെ നേരത്തെ അപേക്ഷിക്കുക.
അവസാന ദിവസം വൈകുന്നേരം 4 മണിക്ക് ശേഷം സാങ്കേതിക സഹായം ലഭിക്കുന്നതായിരിക്കില്ല.

പതിവ് ചോദ്യങ്ങൾ (FAQs)

1. ബിരുദം/ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാമോ?
ഇല്ല. 8-ാം ക്ലാസ് പാസായവർക്ക് മാത്രമേ അർഹതയുള്ളൂ. ബിരുദധാരികൾ അപേക്ഷിക്കാൻ പാടില്ല.

2. അപേക്ഷിക്കാൻ ഫീസ് ഉണ്ടോ?
ഇല്ല, പൂർണ്ണമായും സൗജന്യമാണ്.

3. തിരഞ്ഞെടുക്കപ്പെടാൻ എന്തെല്ലാം ഘട്ടങ്ങളുണ്ട്?
സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും ഫിസിക്കൽ ടെസ്റ്റും. ആവശ്യമെങ്കിൽ സ്ക്രീനിങ് ടെസ്റ്റും.

4. പരിശീലനത്തിനു ശേഷം ജോലി ഉറപ്പാണോ?
ഇല്ല. എന്നാൽ ആവശ്യവും പ്രകടനവും അനുസരിച്ച് കരാറിൽ നിയമനം ലഭിച്ചേക്കാം. CSL ജോലി ഉറപ്പുനൽകുന്നില്ല.

5. TA/DA ലഭിക്കുമോ?
ഇല്ല, തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുന്നവർക്ക് യാത്രാബത്ത ലഭിക്കുന്നതല്ല.