പരീക്ഷ ഇല്ല കേരള സർക്കാർ സ്ഥാപനങ്ങളിൽ വിവിധ ജില്ലകളിൽ ജോലി നേടാം

പരീക്ഷ ഇല്ല കേരള സർക്കാർ സ്ഥാപനങ്ങളിൽ വിവിധ ജില്ലകളിൽ ജോലി നേടാം


കേരള സർക്കാർ സ്ഥാപനങ്ങളിൽ പരീക്ഷ ഇല്ലത്തെ നേരിട്ടോ ഇന്റർവ്യൂ വഴിയോ ജോലി നേടാവുന്ന ഒഴിവുകൾ, പരമാവധി ജോലി അന്വേഷകരിലേക്ക് ഷെയർ ചെയ്യുക.കേരളത്തിൽ വിവിധ ജില്ലകളിൽ ആയാണ് ഒഴിവുകൾ

ഡ്രൈവർ കം ക്ലീനർ താൽക്കാലിക നിയമനം

നെയ്യാറ്റിൻകര പോളിടെക്നിക് കോളേജിൽ സർക്കാരിതര ഫണ്ടിൽ നിന്നും വേതനം നൽകുന്ന ബസ് ഡ്രൈവർ കം ക്ലീനർ താൽക്കാലിക തസ്തികയിലേക്ക് നിയമനം നടത്തുന്നു.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപേക്ഷാ ഫോമിന്റെ മാതൃക www.gptcnta.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്തു യഥാവിധി

 പൂരിപ്പിച്ചു യോഗ്യതകൾ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം മേയ് 28ന് ബുധനാഴ്ച രാവിലെ 10.30ന് നെയ്യാറ്റിൻകര ഗവ. പോളിടെക്നിക് കോളേജ് ഓഫീസിൽ നേരിട്ട് അഭിമുഖത്തിന് ഹാജരാകണം.

അതിഥി അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ 2024-25 അധ്യയന വർഷത്തിൽ സംസ്കൃതത്തിൽ ഒഴിവുള്ള ഒരു തസ്തികയിലേക്ക് അതിഥി അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് 29ന് രാവിലെ 10ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും അഭിമുഖ സമയത്ത് ഹാജരാക്കണം.

അക്വാകൾച്ചർ കേരളയിൽ ഒഴിവുകൾ

ഏജൻസി ഫോർ ഡെവലപ്‌മെന്റ് ഓഫ് അക്വാകൾച്ചർ കേരളയുടെ കീഴിൽ വിവിധ ജില്ലകളിലായി ഒഴിവുള്ള ഫാം ടെക്‌നീഷ്യൻ/ പ്രോജക്ട് കോ-ഓർഡിനേറ്റർ, സബ്ഇൻസ്‌പെക്ടർ തസ്തികയിൽ ദിവസ വേതനത്തിൽ ജോലിചെയ്യുന്നതിന് ബി എഫ് എസ് സി/ അക്വാകൾച്ചർ വിഷയത്തിൽ ബിരുദാനന്തരബിരുദ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. 1,270 രൂപയാണ് ദിവസ വേതനം.

 താൽപര്യമുള്ളവർ ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചർ -  കേരള, മിൻചിൻ റോഡ്, തൈക്കാട് പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം മേയ് 28 നകം അപേക്ഷ സമർപ്പിക്കണം.

പാലിയേറ്റിവ് ‌കെയർ നഴ്സ് ഒഴിവ്

മുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് ‌കെയർ നഴ്സിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പാലിയേറ്റിവ് പരിചരണത്തിൽ അംഗീകൃതയോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും ബി എസ് സി നഴ്സിംഗ്, ജി എൻ എം, എ എൻ എം,ജെ പി എച്ച് എൻ എന്നീ കോഴ്‌സ് വിജയിച്ചവർക്കും ആരോഗ്യവകുപ്പിൻറെ അംഗികാരമുള്ള സ്ഥാപനത്തിൽ നിന്നും 3 മാസത്തെ അല്ലെങ്കിൽ 45 ദിവസത്തെ ബി സി സി പി എ എൻ, സി സി സി പി എൻ കോഴ്സ് വിജയിച്ചവർക്കും അപേക്ഷ നൽകാം. അവസാന തീയതി ജൂൺ 5 . ഇൻറർവ്യൂ ജൂൺ 7 രാവിലെ 10 മണിക്ക് നടക്കും.കൂടുതൽ വിവരങ്ങൾക്ക് 04862 255028

വിവിധ ഒഴിവുകളിൽ ഇന്റർവ്യൂ
തിരുവനന്തപുരം വഴുതക്കാട് കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ വിവിധ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 26 ന് രാവിലെ 10 മുതൽ അഭിമുഖം നടത്തും. പുരുഷ മേട്രൻ, വാച്ച്മാൻ, വനിതാ ഗൈഡ്, വനിതാ മേട്രൻ, കുക്ക് തസ്തികകളിലാണ് ഒഴിവ്. 27 ന് രാവിലെ 10 മുതൽ അസിസ്റ്റന്റ് ടീച്ചർ, ക്രാഫ്റ്റ്, ബ്രയിലിസ്റ്റ് തസ്തികയിലേക്ക് പ്രായോഗിക പരീക്ഷയും അഭിമുഖവും നടക്കും. ഉദ്യോഗാർത്ഥികൾ രാവിലെ 9.30 ന് ബയോഡേറ്റയും, യോഗ്യതയും, മുൻപരിചയവും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി സ്കൂൾ ഓഫീസിൽ ഹാജരാകണം. അസിസ്റ്റന്റ് ടീച്ചർ ബ്രയിലിസ്റ്റിന്റെ അഭിമുഖത്തിൽ പങ്കെടുക്കുന്നവർ സ്വന്തം നിലയിൽ ബ്രയിലും, സ്റ്റൈലസും കൊണ്ടുവരണം. വിശദവിവരങ്ങൾക്ക് : 0471 – 2328184, 8547722034.

വിവിധ ഒഴിവുകളിൽ ഇന്റർവ്യൂ


തിരുവനന്തപുരം വഴുതക്കാട് കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ വിവിധ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 26 ന് രാവിലെ 10 മുതൽ അഭിമുഖം നടത്തും. പുരുഷ മേട്രൻ, വാച്ച്മാൻ, വനിതാ ഗൈഡ്, വനിതാ മേട്രൻ, കുക്ക് തസ്തികകളിലാണ് ഒഴിവ്. 27 ന് രാവിലെ 10 മുതൽ അസിസ്റ്റന്റ് ടീച്ചർ, ക്രാഫ്റ്റ്, ബ്രയിലിസ്റ്റ് തസ്തികയിലേക്ക് പ്രായോഗിക പരീക്ഷയും അഭിമുഖവും നടക്കും. ഉദ്യോഗാർത്ഥികൾ രാവിലെ 9.30 ന് ബയോഡേറ്റയും, യോഗ്യതയും, മുൻപരിചയവും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി സ്കൂൾ ഓഫീസിൽ ഹാജരാകണം.

അസിസ്റ്റന്റ് ടീച്ചർ ബ്രയിലിസ്റ്റിന്റെ അഭിമുഖത്തിൽ പങ്കെടുക്കുന്നവർ സ്വന്തം നിലയിൽ ബ്രയിലും, സ്റ്റൈലസും കൊണ്ടുവരണം. വിശദവിവരങ്ങൾക്ക് : 0471,2328184, 8547722034.

ക്ലർക്ക് നിയമനം

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ഓഫീസിൽ ക്ലർക്ക് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എസ്എസ്എൽസിയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 28 വൈകീട്ട് മൂന്നിന് മേപ്പാടി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 04936 282422.

അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ്

കോട്ടത്തറ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ബയോഡാറ്റ, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുമായി മെയ് 24 ന് രാവിലെ 11 ന് കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 04936 286644.

My name SUJITH KUMAR PALAKKAD