Search Kerala & Gulf Jobs

മലബാര്‍ കാന്‍സര്‍ സെന്ററില്‍ ജോലി നേടാം; പ്ലസ് ടു കഴിഞ്ഞവര്‍ക്കും ഒഴിവുകള്‍

മലബാര്‍ കാന്‍സര്‍ സെന്ററില്‍ ജോലി നേടാം; പ്ലസ് ടു കഴിഞ്ഞവര്‍ക്കും ഒഴിവുകള്‍

മലബാര്‍ കാന്‍സര്‍ സെന്ററില്‍ ജോലി നേടാന്‍ അവസരം. എംസിസിക്ക് കീഴില്‍ ഫാര്‍മസിസ്റ്റ്, അസിസ്റ്റന്റ് തസ്തികകളിലായാണ് നിയമനം നടക്കുന്നത്. ആകെ 21 ഒഴിവുകളാണുള്ളത്.പ്ലസ്ടു മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍ക്കാലിക റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്.അവസാന തീയതി മെയ് 31.

തസ്തിക & ഒഴിവ്

മലബാര്‍ കാന്‍സര്‍ സെന്ററില്‍ ക്ലിനിക്കല്‍ ട്രയല്‍ കോര്‍ഡിനേറ്റര്‍, ഫാര്‍മസിസ്റ്റ്, ടെക്‌നീഷ്യന്‍ ന്യൂക്ലിയര്‍ മെഡിസിന്‍, റെസിഡന്റ് സ്റ്റാഫ് നഴ്‌സ്, റെസിഡന്റ് ഫാര്‍മസിസ്റ്റ്, പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 21.

ക്ലിനിക്കല്‍ ട്രയല്‍ കോര്‍ഡിനേറ്റര്‍ = 02
ഫാര്‍മസിസ്റ്റ് = 01
ടെക്‌നീഷ്യന്‍ ന്യൂക്ലിയര്‍ മെഡിസിന്‍ = 02 
റെസിഡന്റ് സ്റ്റാഫ് നഴ്‌സ് = 10 
റെസിഡന്റ് ഫാര്‍മസിസ്റ്റ് = 01
പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ് = 05.

ശമ്പള വിവരങ്ങൾ
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 10,000 രൂപമുതല്‍ 60,000 രൂപവരെ ശമ്പളമായി ലഭിക്കും.

പ്രായപരിധി വിവരങ്ങൾ

ക്ലിനിക്കല്‍ ട്രയല്‍ കോര്‍ഡിനേറ്റര്‍ = 35 വയസ് വരെ പ്രായമുള്ളവര്‍.

ഫാര്‍മസിസ്റ്റ് = 35 വയസ് വരെ പ്രായമുള്ളവര്‍.

ടെക്‌നീഷ്യന്‍ ന്യൂക്ലിയര്‍ മെഡിസിന്‍ = 36 വയസ് വരെ പ്രായമുള്ളവര്‍.

റെസിഡന്റ് സ്റ്റാഫ് നഴ്‌സ് = 30 വയസ് വരെ പ്രായമുള്ളവര്‍.

റെസിഡന്റ് ഫാര്‍മസിസ്റ്റ് = 30 വയസ് വരെ പ്രായമുള്ളവര്‍.

പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ് = 30 വയസ് വരെ പ്രായമുള്ളവര്‍.

യോഗ്യത വിവരങ്ങൾ

✅ക്ലിനിക്കല്‍ ട്രയല്‍ കോര്‍ഡിനേറ്റര്‍ 
ഫാം ഡി/ എംപിഎച്ച്/ എംഎസ് സി (ബയോസ്റ്റാറ്റിക്‌സ്)/ എംഎസ്സി ക്ലിനിക്കല്‍ റിസര്‍ച്ച്/ എംഎസ് സി ലൈഫ് സയന്‍സ്/ ബിടെക് ബയോടെക്‌നോളജി.
ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.

✅ഫാര്‍മസിസ്റ്റ് 
ബിഫാം/ എംഫാം
1-2 വര്‍ഷം വരെ പ്രവൃത്തി പരിചയം.

✅ടെക്‌നീഷ്യന്‍ ന്യൂക്ലിയര്‍ മെഡിസിന്‍ 
ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജിയില്‍ ബിഎസ് സി/ DMRIT/ PG diploma in Nuclear Medicine

✅ റെസിഡന്റ് സ്റ്റാഫ് നഴ്‌സ്
ബിഎസ് സി നഴ്‌സിങ്/ ജിഎന്‍എം/ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ ഓങ്കോളജി.

✅ റെസിഡന്റ് ഫാര്‍മസിസ്റ്റ് 
ഡിഫാം/ ബിഫാം

✅ പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ് 
പ്ലസ്ടു വിജയം.


അപേക്ഷ വിവരങ്ങൾ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. വിശദമായ വിജ്ഞാപനം മുകളിൽ നല്‍കുന്നു, അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.