ലുലുവിൽ വീണ്ടും വിവിധ ജോലി അവസരങ്ങൾ

ലുലുവിൽ വീണ്ടും വിവിധ ജോലി അവസരങ്ങൾ

ക്രിയേറ്റീവ് മേഖലയില്‍ കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് തൊഴിലവസരവുമായി ലുലു ഗ്രൂപ്പ്. ഇത്തവണ ഒമാനിലെ മസ്‌കറ്റിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ഗ്രാഫിക് ഡിസൈനര്‍ തസ്തികയിലാണ് ഒഴിവുകള്‍ വന്നിട്ടുള്ളത്. ഡിസൈനിങ് മേഖലയില്‍ കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമാണിത്. താല്‍പര്യമുള്ളവര്‍ ലുലുവിന്റെ ഒദ്യോഗിക ലിങ്ക്ഡ് ഇന്‍ പേജ് മുഖേന അപേക്ഷ നല്‍കണം. 

ലുലു ഗ്രൂപ്പിൽ കീഴില്‍ ഗ്രാഫിക് ഡിസൈനര്‍ റിക്രൂട്ട്‌മെന്റ്. നിരവധി ഒഴിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവിധ പ്രോജക്ടുകള്‍ക്കായി ക്രിയാത്മകവും ആകര്‍ഷകവുമായ ഗ്രാഫിക്‌സും മോഷന്‍ ഗ്രാഫിക്‌സും വികസിപ്പിക്കുകയാണ് പ്രധാന ജോലി. സ്ഥാനപനത്തിനായി കാറ്റലോഗുകള്‍,
ബുക്ക്ലെറ്റുകള്‍, ഇന്‍-സ്റ്റോര്‍ ബ്രാന്‍ഡിംഗ്, സോഷ്യല്‍ മീഡിയ ഉള്ളടക്കം എന്നിവ രൂപകല്‍പ്പന ചെയ്യണം.

മാര്‍ക്കറ്റിംഗ് ടീമുമായി സഹകരിച്ച് പുതിയ ആശയങ്ങളും കാമ്പെയ്നുകളും തയ്യാറാക്കുക. ഓണ്‍ലൈന്‍, പ്രിന്റ് കാമ്പെയ്നുകള്‍ക്കായി മാര്‍ക്കറ്റിംഗ് ഉള്ളടക്കത്തിന്റെ അടിസ്ഥാനപരമായ തര്‍ജ്ജമയും പ്രൂഫ് റീഡിംഗും. ഗ്രാഫിക്‌സ്, വിഷ്വല്‍ ഇഫക്ട്‌സ്, വീഡിയോ എഡിറ്റിംഗ് എന്നിവയിലെ ഏറ്റവും പുതിയ ട്രെന്‍ഡുകളും മികച്ച രീതികളും അറിഞ്ഞിരിക്കുക. മികച്ച നിലവാരമുള്ള ഡിസൈനുകള്‍ തയ്യാറാക്കുക, എന്നിങ്ങനെയാണ് ജോലിയുടെ ഉത്തരവാദിത്തങ്ങള്‍. 

ഗ്രാഫിക് ഡിസൈന്‍ അല്ലെങ്കില്‍ അനുബന്ധ മേഖലയില്‍ ഡിഗ്രി. 

ഗ്രാഫിക് ഡിസൈനര്‍ അല്ലെങ്കില്‍ സമാന തസ്തികയില്‍ 1 മുതല്‍ 4 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.            

അഡോബ് ഇല്ലസ്ട്രേറ്റര്‍, ഫോട്ടോഷോപ്പ്, ഇന്‍ഡിസൈന്‍, പ്രീമിയര്‍ പ്രോ, ആഫ്റ്റര്‍ ഇഫക്ട്‌സ് തുടങ്ങിയ സോഫ്റ്റ്വെയറുകളില്‍ പ്രാവീണ്യം. 

ശക്തമായ ആശയവിനിമയം, ക്രിയാത്മക ചിന്ത, ടൈപ്പോഗ്രാഫി, ഡിസൈന്‍ കഴിവുകള്‍. 

അറബിക്, ഇംഗ്ലീഷ് ഭാഷകളില്‍ മികച്ച ആശയവിനിമയ ശേഷി.

താല്‍പര്യമുള്ളവര്‍ ലുലു ഗ്രൂപ്പിന്റെ ലിങ്ക്ഡ് ഇന്‍ പേജുകള്‍ സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. വിശദ വിവരങ്ങള്‍ക്ക് കമ്പനി വെബ്‌സൈറ്റ് കാണുക.

Lulu Group is offering exciting job opportunities for those aspiring to build a career in the creative field. This time, recruitment is taking place for Muscat, Oman. The available position is for Graphic Designers
My name SUJITH KUMAR PALAKKAD