ആയ കം കുക്ക്,തെറാപ്പിസ്റ്റ്, സ്വീപ്പർ, അധ്യാപക,കാത്ത്ലാബ് ടെക്നീഷ്യന്‍, ന്യൂറോ ടെക്നീഷ്യന്‍, ബാർബർ തുടങ്ങിയ ഒഴിവുകൾ
ആയ കം കുക്ക്,തെറാപ്പിസ്റ്റ്, സ്വീപ്പർ, അധ്യാപക,കാത്ത്ലാബ് ടെക്നീഷ്യന്‍, ന്യൂറോ ടെക്നീഷ്യന്‍, ബാർബർ തുടങ്ങിയ ഒഴിവുകൾ
1. സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം
സ്‌നേഹധാര പദ്ധതിയില്‍ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: ബാച്ച്‌ലര്‍ ഇന്‍ ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗേജ് പത്തോളജി (ബി.എ.എസ്.എല്‍.പി) ആര്‍.സി.ഐ രജിസ്‌ട്രേഷന്‍. മേല്‍ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഡി.ടി.വൈ.എച്ച്.ഐ.ഡി.ഇ.എസ്.സി.ഇ യോഗ്യത ഉള്ളവരേയും പരിഗണിക്കും.
താത്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 23ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് ഹാജരാകണം.
2. ആയ കം കുക്ക് നിയമനം
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്ററില്‍ കരാറടിസ്ഥാനത്തില്‍ ആയ കം കുക്കിനെ നിയമിക്കുന്നു. പത്താം തരം യോഗ്യതയും പാചക താല്‍പര്യുമുളള വനിതകള്‍ക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍, റേഷന്‍ കാര്‍ഡ് പകര്‍പ്പ്, വയസ് തെളിയിക്കുന്ന രേഖ എന്നിവ സഹിതം ജൂലൈ 31 വൈകിട്ട് മൂന്നിനകം അപേക്ഷ സമര്‍പ്പിക്കണം. ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമുളളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 04734 246031.
3. ക്യാമ്പ് ഫോളോവർ അഭിമുഖം 21 ന്
കണ്ണൂർ റൂറൽ ജില്ലാ പോലീസ് ഡി എച്ച് ക്യൂ ക്യാമ്പിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ സ്വീപ്പർ-ഒന്ന്, ബാർബർ ഒന്ന് വിഭാഗത്തിലെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് താൽക്കാലിക നിയമനം നടത്തുന്നു. മുൻപരിചയമുള്ളവർ ജൂലൈ 21 ന് രാവിലെ 10.30 മണിക്ക് മാങ്ങാട്ടുപറമ്പ് റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് അസ്സൽ തിരിച്ചറിയിൽ രേഖ (വോട്ടർ ഐ ഡി / ആധാർ), പ്രവർത്തി പരിചയം തെളിയിക്കുന്ന രേഖകൾ സഹിതം അഭിമുഖത്തിന് എത്തണം.
4. ഗസ്റ്റ് അധ്യാപക നിയമനം
കണ്ണൂർ ഗവ. പോളിടെക്‌നിക്ക് കോളേജിൽ ഫിസിക്‌സ്, ഇംഗ്ലീഷ്, കെമിസ്ട്രി വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തുന്നു. ഫിസിക്‌സ് ജൂലൈ 21 , ഇംഗ്ലീഷ് ജൂലൈ 22, കെമിസ്ട്രി ജൂലൈ 25 തീയതികളിൽ രാവിലെ 10 മണിക്ക് നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഫോൺ- 0497 2835106
5.ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് ഒഴിവ്
മലപ്പുറം ജില്ല ഹോമിയോ ആശുപത്രിയില്‍ എച്ച്.എം.സി ദിവസ വേതനാടിസ്ഥാനത്തില്‍ ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് താല്‍ക്കാലിക ഒഴിവിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു.
ഫിസിയോതെറാപ്പിസ്റ്റ് ബി.പി.റ്റി, ഡി.പി.റ്റി സ്പീച്ച് തെറാപ്പിസ്റ്റ് ഡിപ്ലോമ, അംഗീകൃത കോഴ്സുകള്‍, അംഗീകൃത സ്ഥാപനത്തില്‍ (ആശുപത്രികളില്‍) കുറഞ്ഞത് മൂന്നുവര്‍ഷം ജോലി ചെയ്ത പരിചയമുള്ളവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. ജൂലായ് 26 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ അഭിമുഖം നടക്കും. അസ്സല്‍ രേഖകളും സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണം. ഫോണ്‍: 9446614577.
6.കാത്ത്ലാബ് ടെക്നീഷ്യന്‍, ന്യൂറോ ടെക്നീഷ്യന്‍- വാക്ക് ഇന്‍ ഇന്റര്‍വ്യൂ
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എ.ച്ച്.ഡി.എസിന് കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ കാത്ത്ലാബ് ടെക്നീഷ്യന്‍, ന്യൂറോ ടെക്നീഷ്യന്‍ എന്നീ തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ജൂലൈ 22ന് രാവിലെ 10.30നാണ് അഭിമുഖം.
ഗവ. അംഗീകൃത ബി.സി.വി.ടി/ഡി.സി.വി.ടി കോഴ്സ് പാസ് ആയ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും കാത്ത്ലാബ് പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് കാത്തലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്കും ഗവ. അംഗീകൃത ഡിപ്ലോമ ഇന്‍ ന്യൂറോ ടെക്നോളജി, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമുള്ളവര്‍ക്ക് ന്യൂറോ ടെക്നീഷ്യന്‍ തസ്തികയിലേക്കും അപേക്ഷിക്കാം.
നിര്‍ദ്ദിഷ്ട യോഗ്യതയുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട എല്ലാ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം നിശ്ചയിച്ച സമയത്തിന് അരമണിക്കൂര്‍ മുന്‍പ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0483 2766425,0483 2762037.
Join the conversation