Search Kerala & Gulf Jobs

കേരള സർക്കാർ SCDD വകുപ്പ് നിയമനം|SCDD Recruitment-2026 Apply Now

കേരള സർക്കാർ SCDD വകുപ്പ് നിയമനം|SCDD Recruitment-2026 Apply Now

കേരള പട്ടികജാതി വികസന വകുപ്പിന് കീഴിൽ വന്നിട്ടുള്ള 230 ഒഴിവുകളെക്കുറിച്ചുള്ള വിശദവിവരങ്ങൾ താഴെ നൽകുന്നു. ഇത് പ്രധാനമായും രണ്ട് തസ്തികകളിലേക്കുള്ള നിയമനമാണ്

1.വിജ്ഞാൻവാടി കോഓർഡിനേറ്റർ (200 ഒഴിവുകൾ)

യോഗ്യത: ബിരുദം (Degree), കമ്പ്യൂട്ടർ അറിവ് എന്നിവ ഉണ്ടായിരിക്കണം. പട്ടികജാതി വികസന വകുപ്പിലോ മറ്റ് സർക്കാർ വകുപ്പുകളിലോ ഫീൽഡ് പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
പ്രായപരിധി: 21 – 45 വയസ്സ്.
ഓണറേറിയം: പ്രതിമാസം 8,000 രൂപ.

അപേക്ഷിക്കേണ്ട വിധം:

അപേക്ഷകർ സ്വന്തം ജില്ലയിൽ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ. നിശ്ചിത ഫോമിലുള്ള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം.
അവസാന തീയതി: ഫെബ്രുവരി 20.
സ്വഭാവം: ഒരു വർഷത്തേക്കുള്ള താൽക്കാലിക നിയമനം. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കാണ് ഈ അവസരം.

2.മാനേജ്‌മെന്റ് ട്രെയിനി (30 ഒഴിവുകൾ)

പദ്ധതി: പട്ടികജാതി വികസന വകുപ്പിന്റെ TRACE (Training for Career Excellence) പദ്ധതിയുടെ ഭാഗമായാണ് ഈ പരിശീലനം.
യോഗ്യത: എം.ബി.എ (MBA).
പ്രായപരിധി: 21 – 40 വയസ്സ്.
ഓണറേറിയം: പ്രതിമാസം 20,000 രൂപ.

അപേക്ഷിക്കേണ്ട വിധം: വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.
അവസാന തീയതി: ഫെബ്രുവരി 21.
പരിശീലന കാലാവധി: ഒരു വർഷം. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ഒരു വർഷം കൂടി നീട്ടി നൽകിയേക്കാം. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കാണ് അവസരം..

കൂടുതൽ വിവരങ്ങൾക്ക്

വെബ്‌സൈറ്റ്: www.scdd.kerala.gov.in
ഫോൺ നമ്പറുകൾ: 0471-2737100 (വിജ്ഞാൻവാടി കോഓർഡിനേറ്റർ), 0471-2737245 (മാനേജ്‌മെന്റ് ട്രെയിനി).

🛑 താൽക്കാലിക ഒഴിവ്

കോട്ടയം: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിന്റ ഹോസ്റ്റലിൽ കെയർ ടേക്കർ (പുരുഷൻ) തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തും. പ്രീഡിഗ്രി/ തത്തുല്യ യോഗ്യതയും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 23ന് മുൻപായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി രജിസ്റ്റർ ചെയ്യണം.