Search Kerala & Gulf Jobs

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് /എംപ്ലോയബിലിറ്റി സെന്ററിന്റെ കീഴില്‍ ജോലി അവസരം

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് /എംപ്ലോയബിലിറ്റി സെന്ററിന്റെ കീഴില്‍ ജോലി അവസരം

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് /എംപ്ലോയബിലിറ്റി സെന്ററിന്റെ കീഴില്‍ ജോലി അവസരം

ജോബ് ഡ്രൈവ് 30 ന്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് /എംപ്ലോയബിലിറ്റി സെന്ററിന്റെ കീഴില്‍ നടത്തുന്ന ജോബ് ഡ്രൈവ് മെയ് 30 ന്.

മൂന്ന് സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നായി വിവിധ ഒഴിവുകൾ

ജോലി ഒഴിവുകൾ

ക്യാഷര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, പ്രൊഡക്റ്റ് സ്‌പെഷ്യലിസ്റ്റ്, ടെക്‌നിഷ്യന്‍, സര്‍വീസ് അഡ്വൈസർ, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ്, ഫീല്‍ഡ് സെയില്‍സ് എക്‌സിക്യൂട്ടീവ് യൂണിറ്റ് സെയില്‍സ് മാനേജര്‍, ചാനല്‍ പാര്‍ടണര്‍ എന്നീ ഒഴിവുകളിലേക്കാണ് നിയമനം.

യോഗ്യത വിവരങ്ങൾ?
പത്താം ക്ലാസ്, പ്ലസ്ടു, ബിരുദം, ഐ.ടി.ഐ, ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍, ബികോം/എംകോം എന്നിവയാണ് യോഗ്യത. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം.

എങ്ങനെ അപേക്ഷിക്കാം?
താല്‍പര്യമുള്ളവര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ രാവിലെ 10ന് എത്തണം. രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായ 300 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ടെത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505435, 2505204

ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം:അഭിമുഖം മെയ് 29ന്

ഇടുക്കി ഐ.ടി.ഡി.പി ഓഫീസിന്റെ കീഴിലുളള വിവിധ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹായി കേന്ദ്രത്തിലേയ്ക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിനായി മെയ് 28 ന് തൊടുപുഴയിലുള്ള ഇടുക്കി ഐ.ടി.ഡി.പി പ്രൊജക്റ്റ് ഓഫീസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം ഭരണപരമായ സൗകര്യര്‍ത്ഥം മെയ് 29 ന് നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862 222399

അധ്യാപക ഒഴിവ്: വാക്ക്-ഇൻ-ഇന്റർവ്യൂ ജൂൺ 4-ന്

​അങ്കമാലി പുളിയനം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ്, കെമിസ്ട്രി (ജൂനിയർ) താൽക്കാലിക അധ്യാപക ഒഴിവുകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 4 വ്യാഴാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ എത്തുക. 
ഫോൺ: 9495223941.

ലക്ചറർ അഭിമുഖം
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ വർക്കിംഗ് പ്രൊഫഷണൽ സായാഹ്ന ഡിപ്ലോമ കോഴ്സിലേക്ക് മെക്കാനിക്കൽ എൻജിനിയറിങിൽ താത്ക്കാലിക ലക്ചററുടെ അഭിമുഖം മേയ് 29 രാവിലെ 10 ന് നടക്കും. മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഫസ്റ്റ് ക്ലാസോടെയുള്ള ബി.ടെക് ആണ് യോഗ്യത. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ ഹാജരാകണം.