Search Kerala & Gulf Jobs

സർക്കാർ ആയുർവേദ കോളേജിൽ ഗാർഡനർ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു

സർക്കാർ ആയുർവേദ കോളേജിൽ ഗാർഡനർ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു

സർക്കാർ ആയുർവേദ കോളേജിൽ ഗാർഡനർ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു

ആയുർവേദ കോളേജിൽ ഉൾപ്പെടെ വിവിധ ജില്ലകളിൽ അവസരങ്ങൾ 

കണ്ണൂർ സർക്കാർ ആയുർവേദ കോളേജിൽ ഒഴിവുള്ള ഗാർഡനർ തസ്തികയിലേക്ക് ദിവസ വേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ജൂൺ 4 രാവിലെ 11ന് പരിയാരത്തുള്ള കണ്ണൂർ ഗവ. ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

പി.എസ്.സി നിർദ്ദേശിച്ചിരിക്കുന്ന ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ യോഗ്യതയുള്ളവർക്ക് ഇന്റർവ്യൂവിന് പങ്കെടുക്കാം. ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം ജൂൺ 4 രാവിലെ 11ന് ഹാജരാകണം. നിയമനം ലഭിക്കുന്നവർക്ക് ദിവസ വേതനമായി  750 രൂപ ലഭിക്കും.

താൽക്കാലിക നിയമനമായിരിക്കും. കൂടുതൽ വിവരങ്ങൾ കോളേജ് ഓഫീസിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ഫോൺ: 0497 2800167.

More jobs 

ജോബ് ഫെയറിന് രജിസ്റ്റർ ചെയ്യാം

തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിനോടൊപ്പം പ്രവർത്തിക്കുന്ന എംപ്ലോയ്ബിലിറ്റി സെന്ററിൽ (കടകംപള്ളി മിനി സിവിൽ സ്റ്റേഷനിലെ നാലാം നില) മെയ് 26 രാവിലെ 10ന് ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. പത്താം ക്ലാസ്, പ്ലസ് ടു, ഹെവി ലൈസൻസ് ഉള്ള ഡ്രൈവർമാർ, ഡിപ്ലോമ (ആട്ടോമൊബൈൽ), ബിരുദം, ഐ.ടി.ഐ (ഇലക്ട്രിക്കൽ/ഫിറ്റർ/ആട്ടോമൊബൈൽ), ബി.ടെക്ക് (ഇലക് ട്രിക്കൽ/ആട്ടോമൊബൈൽ) യോഗ്യതയുള്ള 40 വയസിൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനായി തൊഴിൽ മേളയിൽ പങ്കെടുക്കാം. 

ഒറ്റത്തവണയായി 300 രൂപ ഒടുക്കി രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് തിരുവനന്തപുരത്തെയും മറ്റു ജില്ലകളിലെയും എംപ്ലോയബിലിറ്റി സെന്ററുകൾ മുഖേന നടത്തുന്ന അഭിമുഖങ്ങൾ/തൊഴിൽമേള എന്നിവയിൽ പങ്കെടുക്കാം. ഒറ്റത്തവണ രജിസ്റ്റർ ചെയ്യുന്നതിനായി ആധാർ കാർഡ് കൊണ്ടുവരണം. രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ സോഫ്റ്റ് സ്‌കിൽ/കമ്പ്യൂട്ടർ പരിശീലനവും എംപ്ലോയബിലിറ്റി സെന്ററിൽ ലഭ്യമാക്കും. ഫോൺ നമ്പർ: 8921916220, 0471 2992609.

ആർ സി സിയിൽ സീനിയർ റസിഡന്റ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സീനിയർ റസിഡന്റ് (അനസ്തേഷ്യ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.rcctvm.gov.in  ൽ ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 10.

ജൂനിയര്‍ ഇൻസ്ട്രക്ടർ നിയമനം

കുളത്തൂപ്പുഴ സർക്കാർ ഐ.ടി.ഐ.യിൽ പ്ലംബർ ട്രേഡില്‍ ജൂനിയർ ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവിലേക്ക് ജനറൽ വിഭാഗത്തിനു അപേക്ഷിക്കാം. യോഗ്യത: മെക്കാനിക്കൽ/സിവിൽ എഞ്ചിനീയറിംഗ് ഡിഗ്രി, ഡിപ്ലോമ, അല്ലെങ്കിൽ പ്ലംബർ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും 3 വർഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കിൽ നാഷണൽ അപ്രന്റീസ് സർട്ടിഫിക്കറ്റും ഒരു വർഷത്തെ പ്രവൃത്തിപരിചയം. മെയ് 26-ന് രാവിലെ 11-ന് അഭിമുഖം. അസ്സല്‍ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ: 8547170887, 0475 2912900.  

അതിഥി അധ്യാപക നിയമനം

കുണ്ടറ ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ കൊമേഴ്സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി വിഷയങ്ങളിൽ അതിഥി അധ്യാപകരുടെയും കമ്പ്യൂട്ടർ പ്രോഗ്രാമറുടെയും താൽക്കാലിക ഒഴിവുകളിൽ മെയ് 29 ന് അഭിമുഖം നടത്തും. കൊമേഴ്സ് വിഭാഗത്തിന് രാവിലെ 10 മണിക്കും മറ്റ് തസ്തികകൾക്ക് രാവിലെ 11 മണിക്കുമാണ് അഭിമുഖം. 

അധ്യാപക തസ്തികകളിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും നെറ്റും ആണ് യോഗ്യത. കമ്പ്യൂട്ടർ പ്രോഗ്രാമർക്ക് ഒന്നാം ക്ലാസ് ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഒന്നാം ക്ലാസ് പി.ജി.ഡി.സി.എ. സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി എത്തണം. 
ഫോണ്‍: 0474 2580866, 8547005066.  

അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ തൊഴില്‍ മേള മെയ് 30ന്

അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മെയ് 30ന് തൊഴില്‍മേള നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 10ന് ബയോഡാറ്റയും മറ്റു അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തണം. 
ഫോണ്‍- 9495999704.